കോഴക്കേസ്: നിര്‍ണയക രേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചു; കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും വീണ്ടും ചോദ്യം ചെയ്യും

കോഴക്കേസ്: നിര്‍ണയക രേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചു; കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും വീണ്ടും ചോദ്യം ചെയ്യും

കല്‍പറ്റ: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട ബത്തേരി കോഴക്കേസിലെ നിര്‍ണയകമായ ഫോണ്‍ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പ്രസീത അഴിക്കോടും സി കെ ജാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ലഭിച്ചത്. ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബിജെപി, സികെ ജാനുവിന് ലക്ഷങ്ങള്‍ നല്‍കിയെന്ന ജെ ആര്‍ പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ ശബ്ദ രേഖകള്‍ പ്രസീതയുടെ മൊബൈല്‍ ഫോണില്‍ നിന്നും ക്രൈംബ്രാഞ്ചിന് ലഭിക്കുകയായിരുന്നു.

കെ സുരേന്ദ്രന്‍ നല്‍കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീതയും സി കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദ രേഖയാണ് ലഭിച്ചത്. ഇതോടെ കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. എന്നാല്‍ എന്താണ് സംസാരിച്ചെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് വ്യക്തത നല്‍കിയിട്ടില്ല. കേസില്‍ നിര്‍ണായക തെളിവാകും ഈ ശബ്ദ രേഖ.

ക്രൈംബ്രാഞ്ച് തന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് പ്രസീത അഴീക്കോട് പ്രതികരിച്ചു. കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.