ഗ്രേറ്റ്‌ ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം 2020-21 ന്റെ സമാപനത്തിന്‌ സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ്‌ വേദിയാകുന്നു

ഗ്രേറ്റ്‌ ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചാരണം 2020-21 ന്റെ  സമാപനത്തിന്‌ സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ്‌ വേദിയാകുന്നു

ഇംഗ്ലണ്ടിന്റെ മധ്യപൂര്‍വ്വ ദേശമായ സ്റ്റോക്ക്‌ ഓണ്‍ ട്രെന്റില്‍, ഗ്രേറ്റ്‌ ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷചാരണം 2020 - 21, ഔദ്യോഗികമായ സമാപനത്തിനായി തയ്യാറെടുക്കുന്നു. 

ഗ്രേറ്റ്‌ ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ്‌ (സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപെടുന്ന വി. കുര്‍ബ്ബാനയോടുകുടി നവംബര്‍ 27ന്‌, ശനിയാഴ്ച (27112021) രാവിലെ 11മണിക്ക്‌ സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ്‌ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ സമാപന പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കും. സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ്‌ ഓര്‍ ലേഡി ഓഫ്‌ പെര്‍പെച്ചുല്‍ ഹെല്‍പ്‌ മിഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷന്‍ അറിയിച്ചു. ഗ്രേറ്റ്‌ ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്ന
കുടുംബകൂട്ടായ്മകളെ ഈര്‍ജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതല്‍ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആണ്‌ കുടുംബകൂട്ടായ്മ വര്‍ഷാചരണം നടത്തപ്പെട്ടത്‌. 

രൂപതയുടെ കര്‍മ്മപദ്ധതിയായ ലിവിങ്‌ സ്റ്റോണ്‍' ലെ നാലാമത്തെ വര്‍ഷമായ കുടുംബകൂട്ടായ്മ വര്‍ഷം മികവുറ്റതാക്കി മാറ്റുവാന്‍ കഴിഞ്ഞതിലുള്ള ചാരിഥാര്‍ത്ഥ്യത്തിലാണ്‌ കുടുംബകൂട്ടായ്മ കമ്മീഷന്‍. താഴെപറയുന്ന വ്യക്തികളെ ഉള്‍കൊണ്ടതായിരുന്നു രൂപതാ കുടുംബകൂട്ടായ്മ കമ്മീഷന്‍.

രക്ഷാധികാരി : മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍, 
സിന്‍ചേലുസ്‌-ഇന്‍-ചാര്‍ജ്ജ്‌: റെവ. ഫാ. ജോര്‍ജ്ജ്‌ തോമസ്‌ ചേലയ്ക്കല്‍, 
ചെയര്‍മാന്‍ : റെവ. ഫാ. ഹാന്‍സ്‌ പുതിയാകുളങ്ങര,
കോര്‍ഡിനേറ്റര്‍ : ഷാജി തോമസ്‌ (നോറിച്ച്‌)
സെക്രട്ടറി : റെനി സിജു തോമസ്‌ (എയില്‍സ് ഫോഡ്‌) |,
പി.ആർ.ഒ : വിനോദ്‌ തോമസ്‌ (ലെസ്റ്റർ),
ആഡ്‌ ഹോക്ക്‌ പാസ്റ്ററല്‍ കൌണ്‍സില്‍ പ്രതിനിധി : ഡീക്കന്‍ അനില്‍ ലുക്കോസ്‌.


മറ്റ്‌ അംഗങ്ങള്‍ ;
1) ഫിലിപ്പ്‌ കണ്ടൊത്ത്‌ (ബ്രിസ്റ്റോള്‍ - കാര്‍ഡിഫ്‌ ),
2) ജിനോ ജോസ്‌ ജെയിംസ്‌ (കേംബ്രിഡ്ജ്),
3) ക്രിസ്റ്റി സെബാസ്റ്റ്യന്‍ (കവന്‍ട്രി),
4) ജെയിംസ്‌ മാത്യു (ഗ്ലാസ്‌ഗോ),
5) തോമസ്‌ ആന്റണി (ലണ്ടന്‍),
6) കെ. എം ചെറിയാന്‍ (മാഞ്ചെസ്റ്റര്‍),
7) ജിതിന്‍ ജോണ്‍ (TVDOMIoalQens),
8) ആന്റണി മടുക്കകുഴി (പ്രസ്റ്റണ്‍).
മേലുറഞ്ഞ ഏവരുടെയും ശുശ്രൂഷാ മനോഭാവവും സേവന തത്പരതയുമാണ്‌ കുടുംബകൂട്ടായ്മ വര്‍ഷാചരണം ഫലദായകമാകുവാ൯ കാരണമയത്‌ .


27/11/2021 ശനിയാഴ്ചയിലെ കാര്യപരിപാടികള്‍
11.00 വി. കുര്‍ബ്ബാന : അഭിവന്ദ്യ മാര്‍ ജോസഫ്‌ സ്രാമ്പിക്കലിന്റെ മുഖ്യ കർമികത്യത്തിൽ.
13.00 മുതല്‍ 14.00 വരെ : ഉച്ച ഭക്ഷണം.

തുടര്‍ന്ന്‌ സമാപന സമ്മേളനം
14.00 പ്രാര്‍ത്ഥനാ ഗാനം : സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ്‌ ഓര്‍ ലേഡി ഓഫ്‌ പെര്‍പെച്ചുല്‍ മിഷന്‍.
14.05 സ്വാഗതം : റെവ. ഫാ. ഹാന്‍സ്‌ പുതിയാകുളങ്ങര, ചെയര്‍മാന്‍ കുടുംബക്കുട്ടായ്മ കമ്മീഷന്‍.
14.1 5 റിപ്പോര്‍ട്ട്‌ അവതരണം : ശ്രീമതി. റെനി സിജു തോമസ്‌, സെക്രട്ടറി, കുടുംബക്കൂട്ടായ്മ കമ്മീഷന്‍.
14.25 ഉത്ഘാടനം : രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍: ജോസഫ്‌ സ്രാമ്പിക്കല്‍, രക്ഷാധികാരി, കുടുംബക്കൂട്ടായ്മ കമ്മീഷന്‍.
14.40 പ്രഭാഷണം : റെവ. ഫാ. ടോമി എടാട്ട്‌, ചെയര്‍മാന്‍ മീഡിയ കമ്മീഷന്‍.
15.10 സംഘഗാനം : സെന്റ്‌ അല്‍ഫോന്‍സാ മിഷന്‍ ലെസ്റ്റര്‍.
15.15 പ്രഭാഷണം : റെവ. സി. ആന്‍മരിയ (എസ്‌.എച്ച്‌), ചെയര്‍പേഴ്‌സണ്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍.
15.45 ആശംസകള്‍ : റെവ. മോണ്‍. ജോര്‍ജ്ജ്‌ തോമസ്‌ ചെലേയ്ക്കല്‍, സിന്‍ചേലൂസ്‌ ഇന്‍ ചാര്‍ജ്‌, കുടുംബക്കൂട്ടായ്മ കമ്മീഷന്‍.
15 .55 ആശംസകള്‍ : റെവ. ഫാ. ജോര്‍ജ്ജ്‌ എടുപറ, ഡയറക്ടര്‍, സ്റ്റോക്ക്‌ ഓണ്‍ ട്രെന്റ്‌ ഓര്‍ ലേഡി ഓഫ്‌ പെര്‍പെച്ചുല്‍ മിഷന്‍.
16.05 ഇടവകാ വര്‍ഷം 2021-22 ഉത്ഘാടനം : രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍
16.10 കൃതഞത : ശ്രീ. ഷാജി തോമസ്‌, കോര്‍ഡിനേറ്റര്‍ കുടുംബക്കൂട്ടായ്മ കമ്മീഷന്‍.
16.20 സമാപന അശ്ലീര്‍വാദം : രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ്‌ സ്രാമ്പിക്കല്‍.

എല്ലാ മിഷന്‍ സെന്ററുകളും പ്രൊപ്പോസ്ഡ്‌ മിഷന്‍ സെന്ററുകളും മാസ്സ്‌ സെന്ററുകളിലും നിന്നുമുള്ള കുടുംബക്കൂട്ടായ്മ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഏകദേശം അഞ്ഞൂറോളം പേരുടെ സാന്നിധ്യം സമാപന സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.