ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള കോവിഡ് വാക്‌സിൻ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കോവിഡിനെ തുടർന്ന് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകൾ മറികടക്കുന്നതിന് 96 രാജ്യങ്ങളുമായി ഇന്ത്യ ധാരണയിലെത്തിയതായി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
96 രാജ്യങ്ങളില്‍ കാനഡ, യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയ്ന്‍, ബംഗ്ലദേശ്, മാലി, ഘാന, സിയേറ ലിയോണ്‍, അംഗോള, നൈജീരിയ, ഹംഗറി, സെര്‍ബിയ, പോളണ്ട്, ക്രൊയേഷ്യ, ബള്‍ഗേറിയ, തുര്‍ക്കി, ഗ്രീസ്, ഫിന്‍ലന്‍ഡ്, എസ്റ്റോണിയ, റൊമാനിയ, മോള്‍ഡോവ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ഓസ്ട്രിയ, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്നു.
കോവിഷീല്‍ഡ് വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്സിനുകളും എടുത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാവും.
കോവിഷീല്‍ഡ്, ഡബ്ല്യുഎച്ച്‌ഒ അംഗീകരിച്ചതോ ദേശീയതലത്തില്‍ അംഗീകാരമുള്ളതോ ആയ മറ്റ് വാക്‌സിനുകള്‍ എന്നിവ മുഴുവന്‍ ഡോസും സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഈ രാജ്യങ്ങളില്‍ നിയന്ത്രണമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസം, ബിസിനസ്, ടൂറിസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള ഇന്ത്യക്കാരുടെ വിദേശ യാത്ര എളുപ്പമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.