രാജസ്ഥാനും ഇന്ധന വില കുറയ്ക്കുന്നു; വിട്ടുവീഴ്ചയില്ലാതെ കേരളം

രാജസ്ഥാനും ഇന്ധന വില കുറയ്ക്കുന്നു; വിട്ടുവീഴ്ചയില്ലാതെ കേരളം

ജയ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനും ഇന്ധന വില കുറയ്ക്കുന്നു. ഇന്ധന നികുതി കുറയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ജയ്പൂരിൽ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനെ തുടര്‍ന്ന് മൂല്യവര്‍ധിത നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളും നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് തീരുമാനം.കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും നേരത്തെ ഇന്ധന നികുതി കുറച്ചിരുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചത്. ഇതിനുപിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചിരുന്നു.

അസം, ത്രിപുര, ഗുജറാത്ത്, ഗോവ, കര്‍ണാടക, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. എന്നാൽ ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ കേരളം മാത്രം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.