'ജീവിതം ഒരു മൊണാലിസച്ചിരിയാണ്' എന്ന തൻറെ പുസ്തകത്തെകുറിച്ച് ദീപാ നിശാന്ത്

'ജീവിതം ഒരു മൊണാലിസച്ചിരിയാണ്' എന്ന  തൻറെ  പുസ്തകത്തെകുറിച്ച്   ദീപാ നിശാന്ത്

ഷാർജ: ഇതുവരെ പുറത്തിറങ്ങിയ 8 പുസ്തകങ്ങളിൽ വച്ച് ഏറെ ഗൗരവത്തോടെ ആസ്വാദകർക്ക് മുന്നിലേക്ക് വയ്ക്കുന്ന പുസ്തകമാണിതെന്നും ഈ പുസ്തകത്തോട് തനിക്ക് വ്യക്തിപരമായ ഉത്തരവാദിത്തം കൂടുതലാണെന്നും ദീപാ നിശാന്ത്. ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ആറാം ദിനമായ തിങ്കളാഴ്ച വൈകിട്ട് റൈറ്റേഴ്‌സ് ഫോറത്തിൽ നടന്ന പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

തന്‍റെ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത് ഏറെയും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകൾ തന്നെയായിരുന്നു. എന്നാൽ ഇതുവരെ ഒരു പ്രതലത്തിലും പങ്കുവച്ചിട്ടില്ലാത്ത ഏറെ വൈകാരികമായ ചില അനുഭവങ്ങൾ ഈ പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് അതീവ ജാഗ്രതയോടെ തയാറാക്കിയത് എന്നതുകൊണ്ടുതന്നെ തന്‍റെ ഉത്തരവാദിത്തവും കൂടുകയാണ് എന്നും ദീപ നിശാന്ത് പറഞ്ഞു. പതിവിൽ നിന്ന് വ്യത്യസ്തമായി എഴുത്തുകാരി ദീപ നിശാന്ത് തന്നെ പുസ്തകം അസ്വാദകർക്കുമുന്നിൽ പ്രകാശിപ്പിച്ചു. മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ വനിത വിനോദ് പുസ്തകം ഏറ്റുവാങ്ങി, പുസ്തക പരിചയം നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.