ഇത്തവണയും മാറ്റമില്ല, നാട്ടിലേക്ക് പറക്കണമെങ്കില്‍ കീശകാലിയാകും

ഇത്തവണയും മാറ്റമില്ല, നാട്ടിലേക്ക് പറക്കണമെങ്കില്‍ കീശകാലിയാകും

ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വർദ്ധനവ്. യുഎഇയിലെ സ്കൂളുകളില്‍ ഡിസംബറില്‍ ശൈത്യകാല അവധിയുളളത് മുന്നില്‍ കണ്ട് നാട്ടിലേക്ക് പറക്കാനൊരുങ്ങുന്ന കുടുംബങ്ങള്‍ക്ക് ഇരുട്ടടിയാവുകയാണ് ടിക്കറ്റ് നിരക്കിലെ വലിയ വർദ്ധനവ്. സ്കൂള്‍ അവധിയില്‍ മാത്രമെ കുടുംബങ്ങള്‍ക്ക് നാട്ടിലേക്ക് പോകാനാകൂവെന്നുളളതുകൊണ്ടു തന്നെ ടിക്കറ്റ് നിരക്ക് വർദ്ധനവ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് കുടുബങ്ങളെ തന്നെയാണ്. ദേശീയദിനമുള്‍പ്പടെ മുന്നില്‍ കണ്ട് നാട്ടിലൊന്നു പോയിവരാമെന്നുകരുതിയവർക്കും ടിക്കറ്റ് നിരക്ക് വിലങ്ങുതടിയാവുകയാണ്. ഡിസംബറില്‍ ഒന്നുപോയി വരാന്‍ ശരാശരി 2300 ദി‍ർഹം വരെയൊക്കെയാണ് വിവിധ നഗരങ്ങളിലേക്കുളള ടിക്കറ്റ് നിരക്ക്.

അതേസമയം എക്സ്പോ ആരംഭിച്ചതുമുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള ടിക്കറ്റ് നിരക്കിലും വലിയ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. വിനോദസഞ്ചാരമേഖലയിലെ ഉണർവ്വും ടിക്കറ്റ് നിരക്കില്‍ പ്രതിഫലിക്കുന്നുണ്ട്. നാട്ടിലേക്ക് അവധിയില്‍ പോകാന്‍ കഴിയാതിരിക്കുന്ന പലരും കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരുന്നുണ്ട്.

സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് പോകാന്‍ കഴിയാത്തവർ യുഎഇയിലെത്തി 14 ദിവസത്തെ ക്വാറന്‍റീന്‍ പൂർത്തിയാക്കിയാണ് സൗദിയിലേക്ക് പോകുന്നത്. ഇവർക്കും ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിനപ്പുറമാവുകയാണ്. ഇന്ത്യയും യുഎഇയും തമ്മില്‍ നിലവില്‍ എയർ ബബിൾ കരാറിലാണ് വിമാനസർവ്വീസുകള്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.