ബിർമിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ മീറ്റിങ്ങിനോടനുബന്ധിച്ച് വിശ്വാസവബോധ സെമിനാർ സംഘടിപ്പിക്കുന്നു. 2014 ഇൽ പരിശുദ്ധ പിതാവ് എഴുതിയ അപ്പോസ്തലിക ലേഖനമായ സെൻസെസ് ഫിദെയ് യെ അടിസ്ഥനമാക്കി നടത്തുന്ന ഈ സെമിനാർ നയിക്കുന്നത് റെവ. ഡോ . ജോസഫ് കറുകയിൽ ( നോർത്തേൺ അയർലൻഡ് ) ആണ് . ഒക്ടോബർ12 വെള്ളിയാഴ്ച സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും.
രൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട അഡ്‌ഹോക് പാസ്റ്ററൽ കൗൺസിൽ അംഗങ്ങളോടൊപ്പം മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ കൂടി എല്ലാവർക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു സ്വാഗതം ആശംസിക്കും, പാസ്റ്ററൽ കൌൺസിൽ ജോയിൻറ് സെക്രെട്ടറി ജോളി മാത്യു നന്ദി അർപ്പിക്കും.
2023 ൽ റോമിൽ നടക്കുന്ന സാർവത്രിക സൂനഹദോസിന് മുന്നോടിയായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം സഭ മുഴുവനായും സാർവത്രിക തലത്തൽ ദൈവജനത്തെ മുഴുവൻ ശ്രവിക്കുന്ന ഒരു പ്രക്രിയ നടത്താൻ( synodality) തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഇതിനൊരുക്കമായുള്ള നടപടികൾ ആരംഭിച്ചിരുന്നു . ഈ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമായ ഈ വിഷയത്തെ സംബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നടക്കുന്ന ഈ സെമിനാർ ഏറെ പ്രാധാന്യത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് രൂപതാ വക്താവ് ഫാ ടോമി അടാട്ട് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.