കൊച്ചി: സീറോ മലബാർ സഭയിൽ പുതിയ ദിവ്യബലിയര്‍പ്പണരീതി നവംബര്‍ 28 മുതല്‍ നിലവില്‍ വരും. മാർപ്പാപ്പയും സീറോ മലബാർ സിനഡും തീരുമാനിച്ചരീതിയിലാണ് വിശുദ്ധ കുർബാനയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഈസ്റ്ററോടെ എല്ലാ ദേവാലയങ്ങളിലും ഏകീകൃത കുര്‍ബാനക്രമം നടപ്പാക്കണമെന്ന് സിനഡ് നിര്‍ദേശിച്ചു. ഈ തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ എല്ലാ രൂപതകളും നടത്തുമ്പോഴും ഒപ്പം ചില അപസ്വരങ്ങൾ അവിടെയും ഇവിടെയും കേട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ പൊതുവെ ഈ മാറ്റത്തോട് അനുകൂലമായാണ് സീറോ മലബാർ സഭയുടെ മെത്രാന്മാരും ഭൂരിപക്ഷം വൈദികരും അൽമായരും പ്രതികരിച്ചത്.
ഇതിലെ ദൈവശാസ്ത്രപരമായ സത്യങ്ങളും പ്രാധാന്യങ്ങളും ആധികാരികമായി അവതരിപ്പിച്ച് കൊണ്ട് ഇരിഞ്ഞാലക്കുട രൂപതയിലെ വൈദികനും ബൈബിൾ പണ്ഡിതനുമായ ഫാ. ജോസ് മാണിപ്പറമ്പിലിന്റെ യുട്യൂബ് വീഡിയോകൾ വിശ്വാസികൾക്കിടയിൽ തരംഗമാകുകയാണ്.
സഭയുടെ ഐക്യത്തിനും പാരമ്പര്യത്തിനും എതിരായി പ്രവർത്തിക്കുന്നത് വിമത വൈദികരാണെന്നും അവരുടെ വാദഗതികൾക്ക് യാതൊരു അടിസ്ഥാനമില്ലെന്നും ഫാ. ജോസ് മാണിപ്പറമ്പിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വാദിക്കുന്നു. സഭയിൽ ചങ്ങനാശേരിപക്ഷവും എറണാകുളം പക്ഷവുമില്ലെന്നും ഇവിടെ കൽദായവാദി എന്നത് അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണെന്നും മാണിപ്പറമ്പിൽ സമർത്ഥിക്കുന്നു.
സീറോ മലബാര്‍ സഭ സിനഡ് അംഗീകാരം നല്‍കിയ പുതിയ ആരാധനാക്രമം അനുസരിച്ച് വിശുദ്ധ കുര്‍ബാനയുടെ തുടക്കം മുതല്‍ പ്രസംഗം വരെയുള്ള ഭാഗങ്ങള്‍ വിശ്വാസികളെ അഭിമുഖീകരിച്ചായിരിക്കും. പ്രസംഗത്തിന് ശേഷം വിശുദ്ധ കുര്‍ബാന സ്വീകരണം വരെ അള്‍ത്താരാഭിമുഖ ശുശ്രൂഷയായിരിക്കും. വിശുദ്ധ കുര്‍ബാന സ്വീകരണത്തിന് ശേഷമുള്ള സമാപന ശുശ്രൂഷ വീണ്ടും വിശ്വാസികളെ അഭിമുഖീകരിച്ചായിരിക്കും. ഏകീകൃത കുര്‍ബാന ക്രമത്തെ എതിര്‍ക്കുന്ന രൂപതകള്‍ക്ക് പുതിയ ബലിയര്‍പ്പണരീതിയിലേക്ക് മാറാന്‍ ഈസ്റ്റര്‍ വരെ സമയം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഈ രൂപതകളിലുള്ള തീര്‍ഥാടനകേന്ദ്രങ്ങളിലും കത്തീഡ്രല്‍ ദേവാലയങ്ങളിലും കോണ്‍വെന്റുകളിലും നവംബര്‍ 28 മുതല്‍ പുതിയ കുര്‍ബാനക്രമം നടപ്പിലാക്കണം. ചങ്ങനാശേരി അതിരൂപതയിൽ പൂർണമായും അൾത്താരാഭിമുഖവും എറണാകുളത്ത് പൂർണമായി ജനാഭിമുഖവുമായാണ് വിശുദ്ധ കുർബാന ഇപ്പോൾ അർപ്പിച്ച് കൊണ്ടിരിക്കുന്നത്.
ഫാ. ജോസ് മാണിപ്പറമ്പിലിന്റെ വീഡിയോകൾ:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.