രാജ്യത്ത് പുതിയ ഡിജിറ്റല്‍ നിയമം; ഇലക്ട്രോണിക് മേഖലയിലടക്കം വലിയ സാധ്യതകളെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍

രാജ്യത്ത് പുതിയ ഡിജിറ്റല്‍ നിയമം; ഇലക്ട്രോണിക് മേഖലയിലടക്കം വലിയ സാധ്യതകളെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യുഡല്‍ഹി: രാജ്യത്ത് പുതിയ ഡിജിറ്റല്‍ നിയമം വരുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. പുതിയ ഡിജിറ്റല്‍ നിയമം ആധുനിക കാലത്തെ പ്രശ്‌നങ്ങളെ നേരിടാന്‍ പര്യാപ്തമാണ്. ഇലക്ട്രോണിക് മേഖലയിലടക്കം വലിയ സാധ്യതകളെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടേയും പ്രൊഫഷണലുകളുടേയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാകും പുതിയ ഡിജിറ്റല്‍ നിയമം നടപ്പിലാക്കുക. 'സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുത്. ഇന്റര്‍നെറ്റ് സുരക്ഷിതവും ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യയോഗ്യവും ആയിരിക്കണം. ഇടനിലക്കാര്‍ ഉപയോക്താക്കളോട് ഉത്തരവാദിത്തം ഉള്ളവരായിരിക്കണം. ചില നിയമങ്ങള്‍ നിലവില്‍ വരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

നിയമ രൂപീകരണത്തിന്റെ ആദ്യപടിയായി സംസ്ഥാനങ്ങളിലെ ഐടി വകുപ്പ് മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും 2022 ഓടെ നിയമ രൂപീകരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ നിക്ഷേപം വരണമെങ്കില്‍ അനുകൂല സാഹചര്യം ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. വികസനം ഉണ്ടാകണമെങ്കില്‍ മനോഭാവം മാറണം. കാലങ്ങളായി ഉണ്ടായ പ്രതികൂല പ്രതിച്ഛായ കേരളം ഉടന്‍ മാറ്റണമെന്നും മന്ത്രി വ്യക്തമാക്കി. പല കമ്പനികളും കേരളത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നു. പ്രതിഛായ മാറിയില്ലെങ്കില്‍ കേരളത്തിന് വികസനം അന്യമാകുമെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിലെ ഐ.ടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട് തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.