കുവൈറ്റ് സിറ്റി: വായന മനുഷ്യനെ നവീകരിക്കുമെന്നും സമൂഹത്തിലെ വർഗ്ഗ വർണ്ണ ജാതി മത അതിർവരമ്പുകൾ ഭേദിക്കുവാൻ വായന ഒരു ശീലമാക്കണമെന്നും കഥാകാരനും തിരക്കഥാകൃത്തുമായ ജോസ് ലെറ്റ് ജോസഫ് കുട്ടികളെ ഉദ്ബോധിപ്പിച്ചു . മലയാളം മിഷൻ എസ് എം സി എ കുവൈറ്റ് മേഖലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാള മാസാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ' എഴുത്തും വായനയും' എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
അബ്ബാസിയ ഏരിയ ജനറൽ കൺവീനർ ശ്രീ. ജോസ് മത്തായിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രതിനിധി ശ്രീ. സനൽ കുമാർ കുട്ടികൾക്ക് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ് എം സി എ വൈസ് പ്രസിഡന്റ് ഷാജിമോൻ ഈരേത്ര, അബ്ബാസിയ പഠനകേന്ദ്രം പ്രധാനാധ്യാപകൻ റെജിമോൻ സേവ്യർ, മാത്യു മറ്റം, സന്തോഷ് ഓടേറ്റിൽ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ ചാരുതയാർന്ന വിവിധ കലാപരിപാടികളും അരങ്ങേറി. സെക്രട്ടറി ബോബിൻ ജോർജ് സ്വാഗതവും അനീഷ് ഫിലിപ്പ് നന്ദിയും പറഞ്ഞ യോഗത്തിൽ നേഹ ജെയ്മോൻ, മിലൻ രാജേഷ് എന്നിവർ അവതാരകരായിരുന്നു.
നവംബർ 12 വെള്ളിയാഴ്ച വൈകുന്നേരം 6.30 നു മലയാളമാസ പ്രഭാഷണപരമ്പരയിലെ രണ്ടാംപാദത്തിൽ 'മലയാള ഭാഷോത്പ്പത്തി' എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മലയാള വിഭാഗം മുൻ മേധാവി ഡോ. സെബാസ്റ്റ്യൻ ജോസഫ് സംസാരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.