തിരുശേഷിപ്പുകളുടെ കാവൽക്കാരി;സിസ്റ്റർ മെഴ്‌സിൻ മാത്യു

തിരുശേഷിപ്പുകളുടെ കാവൽക്കാരി;സിസ്റ്റർ മെഴ്‌സിൻ  മാത്യു

രാമപുരം: പാലാ രൂപതയിലെ രാമപുരം വളക്കാട്ടുകുന്ന് എഫ്‌സിസി മഠത്തോട് ചേർന്നുള്ള അൽഫോൻസാ ധ്യാനകേന്ദ്രേത്തിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പ്രദർശനത്തിന്റെ വെഞ്ചരിപ്പ് കർമ്മം പാലാ രൂപതാധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. പാലാ രൂപതയില് ഏറ്റവും കൂടുതല് വിശുദ്ധരുടെ തിരുശേഷിപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് ഇവിടെയാണ്. എഫ്‌ സി സി ഭരണങ്ങാനം പ്രൊവിൻസ് അംഗമായ സിസ്റ്റർ മെഴ്‌സിൻ മാത്യു പള്ളിവാതുക്കൽ തന്റെ നിരന്തര പരിശ്രമത്താൽ നേടിയെടുത്തതാണ് ഈ അമൂല്യ തിരുശേഷിപ്പുകൾ.



ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹാംഗമായ സി.മെഴ്സിന്‍ മാത്യു തന്റെ റോമിലെ തിയോളജി പഠന കാലത്തു വിശുദ്ധരോടുള്ള വലിയ ഭക്തിയാലും നിരന്തര പരിശ്രമത്താലും നേടിയെടുത്തതാണ് ഈ അമൂല്യ തിരുശേഷിപ്പുകള്‍. വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ മുന്നില്‍ വന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ആദ്ധ്യത്മികമായ ഉണ്‍ര്‍വ് ലഭിക്കുമെന്നും വിശുദ്ധരുടെ മാദ്ധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കുമ്പോഴും വിശുദ്ധ കുരിശായിരിക്കണം നമ്മുടെ രക്ഷയെന്നും വിശുദ്ധ കുരിശിലേക്കായിരിക്കണം ശ്രദ്ധ കേന്ദ്രികരിക്കേണ്ടതെന്നും പാലാ രാമപുരം വളക്കാട്ടുകുന്നിലുള്ള എഫ്‌സിസി നോവിഷ്യറ്റ് ഹൗസിനോട് ചേര്‍ന്ന അല്‍ഫോണ്‍സാ ധ്യാന കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന വിശുദ്ധ തിരുശേഷിപ്പുകളുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കവെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.


സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന സിസറ്റര്‍ മെഴ്‌സിന്‍ തന്റെ അധ്യാപക ജോലി രാജി വെച്ചാണ് ആത്മാക്കളെ നേടുവാനായി ധ്യാന മേഖലയിലേക്ക് ഇറങ്ങി തിരിച്ചത്. ആദ്ധ്യത്മിക മേഖലിയില്‍ ആഴപ്പെടുവാനുള്ള സിസ്റ്ററുടെ തീക്ഷണത മനസ്സിലാക്കി സഭാ അധികാരികള്‍ സിസ്റ്ററെ റോമിലേക്ക് സ്പിരിച്വൽ തിയോളജിയില്‍ ഉപരി പഠനത്തിനായി അയച്ചു. റോമിലെ പഠന നാളുകളിലാണ് വിശുദ്ധ അല്‍ഫോൻസാ റിന്യൂവല്‍ സെന്ററില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി വരുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കുവാനായി, വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ ഒരു കൂടാരം ഒരുക്കുകയെന്ന ആഗ്രഹം തന്നില്‍ ഉണ്ടായതെന്നും സിസറ്റര്‍ പങ്കുവെയ്ക്കുന്നു. വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ശേഖരിക്കുവാനായി സഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പിരിയര്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ടും പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലഴ്‌സിന്റെയും അനുവാദവും ഔദ്യോഗികമായ കത്തും ലഭിച്ചിരുന്നുവെന്നും സിസ്റ്റര്‍ പറയുന്നു. എഫ്‌സിസി സന്യാസിനി സഭയുടെ പൂര്‍ണ പിന്തുണയാലും പ്രാര്‍ത്ഥനായാലും മാത്രമാണ് രണ്ട് വര്‍ഷം കൊണ്ട് തനിക്ക് ഇത്രയേറെ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ശേഖരിക്കുവാന്‍ സാധിച്ചതെന്നും സിസറ്റര്‍ മെഴ്‌സിന്‍ പറയുന്നു.



ജര്‍മ്മനിയിലെ ബിഷപ്പു ഹൗസില്‍ സൂഷിച്ചിരുന്ന വിശുദ്ധരുടെ തിരുശേഷിപ്പുകളാണ് ജര്‍മ്മനിയിലെ ബിഷപ്പുമാരുടെയും നസ്രത്ത് സന്യാസിനി സമൂഹത്തിലെ സന്യാസിനിമാരുടെയും സഹായത്തോടെ സിസ്റ്റര്‍ മെഴ്‌സിന് ലഭിച്ചത്. അസ്സിസിയില്‍ നിന്ന് വിശുദ്ധ ക്ലാരയുടെയും, വിശുദ്ധ ഫ്രാന്‍സിസിന്റെയും, വാഴത്തപ്പെട്ട കാര്‍ളോ അക്യൂറ്റിസിന്റെയും, വിശുദ്ധ റീത്തയുടെയും, സ്‌പെയിനില്‍ നിന്ന് അമ്മത്രേസ്യയുടെയും, വിശുദ്ധ കൊച്ചു ത്രേസ്യയുടെയും അവരുടെ മാതാപിതാക്കളുടെയും തിരുശേഷിപ്പുകളും സിസ്റ്റര്‍ ശേഖരിച്ചു. ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍, ഇന്ത്യ എന്നി രാജ്യങ്ങളില്‍ നിന്നാണ് എഴുപത്തിയാറ് വിശുദ്ധരുടെയും വിശുദ്ധ കുരിശിന്റെയും തിരുശേഷിപ്പുകള്‍ സിസ്റ്ററിന് ലഭിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് വിശുദ്ധ മദര്‍ തെരേസ, വിശുദ്ധ അല്‍ഫോണ്‍സാമ്മ, വിശുദ്ധ ചാവറ കുര്യക്കോസ് ഏലിയാസച്ചന്‍, വിശുദ്ധ എവുപ്രാസിയാമ്മ, വിശുദ്ധ മറിയം ത്രേസ്യ, വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്‍, രക്തസാക്ഷി സിസറ്റര്‍ റാണി മരിയ എന്നിവരുടെ തിരുശേഷിപ്പുകളും സിസറ്റര്‍ ശേഖരിച്ചു. വിശുദ്ധ കുരിശിൻ്റെയും വിശുദ്ധരുടെയും തിരുശേഷിപ്പുകൾ യഥാർത്ഥമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സിസ്റ്റ്റുടെ കൈയിൽ ഉണ്ട്.

വളക്കാട്ടുകുന്നിലുള്ള എഫ്‌സിസി സന്യാസിനി സഭയുടെ ധ്യാന കേന്ദ്രത്തിന്റെ ഡയറകടറായി സേവനം ചെയ്യുന്ന സിസറ്റര്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ശേഖരിക്കുവാന്‍ സാധിച്ചതിന്റെ സ്‌ന്തോഷത്തിലാണ്. ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസറ്റ് സന്യാസിനി സമൂഹത്തിലെ സ്‌ന്യാസിനിമാരും സന്യാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ദിവസവും വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ കൂടാരത്തില്‍ സകല വിശുദ്ധരുടെയും ലുത്തിനിയ പാടി പ്രാര്‍ത്ഥിക്കാറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26