സൗദിയിലെ ഹൂതി ആക്രമണം, അപലപിച്ച് യുഎഇ

സൗദിയിലെ ഹൂതി ആക്രമണം, അപലപിച്ച് യുഎഇ

അബുദബി: സൗദി അറേബ്യയില്‍ ഹൂതി നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎഇ. സൗദിയുടെ തെക്കന്‍ മേഖലയിലാണ് മൂന്ന് ബാലിസ്റ്റ് ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്തിയത്. ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ആക്രമണത്തെ സൗദി സേന ചെറുത്തു.

ഹൂതികളുടെ ആവർത്തിച്ചുളള ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോടും നിയമങ്ങളോടും മാനദണ്ഡങ്ങളോടുമുളള നഗ്നമായ അവഗണനയാണ് സൂചിപ്പിക്കുന്നതെന്ന് യുഎഇ വിദേശ കാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികള്‍ തടയാന്‍ നിർണായകവും അടിയന്തരവുമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു. സൗദി അറേബ്യയ്ക്ക് ഐക്യദാർഢ്യവും പൂർണപിന്തുണയും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താന്‍ അചഞ്ചല നിലപാട് യുഎഇ സ്വീകരിക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.