എന്തിന് മോന്‍സന്റെ വീട്ടില്‍ പോയി ?.. ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും കോടതിയുടെ വിമര്‍ശനം

എന്തിന് മോന്‍സന്റെ വീട്ടില്‍ പോയി ?.. ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും കോടതിയുടെ വിമര്‍ശനം

കൊച്ചി: മോന്‍സണ്‍ കേസില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമര്‍ശനം. ബെഹ്‌റ എന്തിന് മോന്‍സന്റെ വീട്ടില്‍ പോയെന്നും മോനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നല്‍കി എന്ന വാദം തെറ്റല്ലേയെന്നും കോടതി ചോദിച്ചു. മനോജ് അയച്ച കത്ത് എവിടെയെന്ന് ചോദിച്ച കോടതി സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു.

മോന്‍സണ്‍ കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിച്ചു. സെന്‍സിറ്റീവായ വിവരങ്ങള്‍ ഉള്ളതുകൊണ്ടാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് സര്‍ക്കാര്‍ പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജന്‍സ് എഡിജിപിയും വെറുതെ ഒരു വീട്ടില്‍ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിക്ക് മുന്നില്‍ ഉരുണ്ട് കളിക്കേണ്ടെന്നും കോടതി ഡിജിപിയോട് പുറഞ്ഞു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും കേള്‍ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.