മഞ്ചേരി: നിയമം പാലിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഓഫര്‍. മലപ്പുറം ജില്ലയില്‍ നിയമം പാലിച്ച് വാഹനം ഓടിച്ചാല്‍ സൗജന്യ പെട്രോളാണ് സമ്മാനമായി ലഭിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പും മലപ്പുറം ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായാണ് ഇന്ധന കൂപ്പണ്‍ സമ്മാനമായി നല്‍കുന്നത്. 300 രൂപയുടെ പെട്രോളാണ് സുരക്ഷിതമായി വാഹനം ഓടിച്ചാല്‍ ലഭിക്കുക.
നിയമം പാലിച്ച് വാഹന യാത്ര നാടത്തുന്നവര്‍ക്കാണ് ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സൗജന്യ ഇന്ധന വിതരണം നടത്തിയത്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചതോടെ ആശങ്കയോടെയാണ് പലരും വാഹനങ്ങള്‍ നിര്‍ത്തിയത്. കാര്യമറിഞ്ഞപ്പോള്‍ ആശങ്ക സന്തോഷത്തിന് വഴിമാറുകയായിരുന്നു. ഇന്ധന വില കുതിച്ചുയരുന്ന കാലത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ വമ്പന്‍ ഓഫറില്‍ യാത്രക്കാരും ഡബിള്‍ ഹാപ്പിയാണ്.
ഇന്ധന കൂപ്പണ്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് സൗജന്യമായി നല്‍കുന്നത്. മുന്നൂറ് രൂപയുടെ ഈ കൂപ്പണ്‍ ഉപയോഗിച്ച് ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ പോയി ഇന്ധനം നിറയ്ക്കാം. അഞ്ഞൂറോളം പേര്‍ക്കാണ് ഈ സമ്മാനം ഇന്ന് ലഭിച്ചത്.
വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടരാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.