തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറി വിഷയം മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരും ഒന്നും അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാക്കുകള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നും മുല്ലപ്പെരിയാര്‍ കേസ് സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
അഞ്ചാം തീയതി തമിഴ്നാട് മന്ത്രിമാര്‍ ബേബി ഡാം സന്ദര്‍ശിക്കുന്നു. മണിക്കൂറുകള്‍ക്കകം സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഈ ഉത്തരവ് ഇറക്കുന്നു. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ല, വനം മന്ത്രി അറിഞ്ഞില്ല, ജല വിഭവവകുപ്പ് മന്ത്രി അറിഞ്ഞില്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ വേറെ ആള്‍ക്കാരെ ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മരം മുറിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് നടത്തിയ ഒരു ഗൂഢാലോചനയാണെന്നും ആ ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ഈ ഉത്തരവ് ഇറക്കിയിട്ടുള്ളതെന്നും വി ഡി സതീശന്‍ ആരോപിച്ചു. അതേസമയം സെക്രട്ടറി തല യോഗത്തില്‍ വനം ജലവിഭവ വകുപ്പ് സെക്രട്ടറിമാരും തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരും പങ്കെടുത്തുവെന്ന് രേഖകളില്‍ നിന്നും വ്യക്തമായി.
യോഗത്തിന്റെ മിനിട്‌സാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തമിഴ്‌നാടിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് നല്‍കിയ മിനിട്‌സില്‍ മരം മുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്നും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കുന്നത് പരിഗണനയിലാണെന്ന് മിനിട്സില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വനം സെക്രട്ടറി തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുമുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നല്‍കുന്നതും പരിഗണനയിലാണെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ രണ്ടിന് ടി കെ ജോസ് തമിഴ്‌നാടിന്റെ അംഗീകാരത്തിനായി മിനിട്‌സ് അയച്ചിരുന്നു. തുടര്‍ന്നാണ് മരം മുറിക്ക് അനുമതി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.