കലാശപ്പോരില്‍ കിവീസിനെ നേരിടാന്‍ കങ്കാരുപ്പട: സെമിയില്‍ പാകിസ്ഥാന് തോല്‍വി

കലാശപ്പോരില്‍ കിവീസിനെ നേരിടാന്‍ കങ്കാരുപ്പട: സെമിയില്‍ പാകിസ്ഥാന് തോല്‍വി

ദുബായ്: ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ ഫൈനലില്‍. ആറാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്കസ് സ്റ്റോയ്നിസ് - മാത്യു വെയ്ഡ് സഖ്യമാണ് വിജയത്തിലെത്തിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ശേഷിക്കേ ഓസ്ട്രേലിയ മറികടന്നു.

നവംബര്‍ 14-ന് നടക്കുന്ന ഫൈനലില്‍ ഓസീസ്, ന്യൂസീലന്‍ഡിനെ നേരിടും. ഒരു ഘട്ടത്തില്‍ അഞ്ചിന് 96 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ഓസീസിന് ആറാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്നിസ് - മാത്യു വെയ്ഡ് സഖ്യമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്.

സ്റ്റോയ്നിസ് 31 പന്തില്‍ നിന്ന് രണ്ട് സിക്സും രണ്ട് ഫോറും അടക്കം 40 റണ്‍സോടെയും വെയ്ഡ് 17 പന്തില്‍ നിന്ന് നാലു സിക്സും രണ്ടു ഫോറുമടക്കം 41 റണ്‍സോടെയും പുറത്താകാതെ നിന്നു. ഷഹീന്‍ ഷാ അഫ്രീദി എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് സിക്സറുകള്‍ നേടിയ വെയ്ഡാണ് ഓസീസിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം പന്തില്‍ തന്നെ തിരിച്ചടിയേറ്റു. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (0) പുറത്ത്. എന്നാല്‍ പിന്നീട് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ഒന്നിച്ചതോടെ ഓസീസ് സ്‌കോര്‍ കുതിച്ചു. രണ്ടാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം പാകിസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.