അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പൊടിച്ചത് 252 കോടി

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പൊടിച്ചത് 252 കോടി

ന്യൂഡൽഹി: അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലായി ഈ വർഷം ബിജെപി പൊടിച്ചത് 252 കോടി രൂപ. അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ്‌ 252 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്.

തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് 60 ശതമാനത്തോളം പ്രചാരണത്തിനായി ഉപയോഗിച്ചു. ബിജെപി ചെലവഴിച്ച 252,02,71,753 രൂപയിൽ 43.81 കോടി അസം തെരഞ്ഞെടുപ്പിനും 4.79 കോടി പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനുമാണ് ചെലവാക്കിയതെന്ന് ചെലവ് കണക്ക് തെരഞ്ഞെടുപ്പു സമിതിക്ക് സമർപ്പിച്ചു.

എഐഎഡിഎംകെയിൽ നിന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) അധികാരം തട്ടിയെടുത്ത തമിഴ്‌നാട്ടിൽ വെറും 2.6 ശതമാനം വോട്ട് മാത്രം നേടിയ ബിജെപി പ്രചാരണത്തിനായി ചെലവഴിച്ചത് 22.97 കോടി രൂപയാണ്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെതിരായ പ്രചാരണത്തിൽ ബിജെപി 151 കോടി രൂപ ചെലവഴിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.