നാടിനെ നടുക്കിയ സംഭവത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന 'കുറുപ്പ്' ഏറെ പ്രതീക്ഷ പ്രേക്ഷകർക്ക് സമ്മാനിച്ചു. കൗതുകത്തിലും അപ്പുറത്തേക്ക് ധാര്‍മികതയുടെ ചോദ്യങ്ങളും റിലീസിന് മുന്‍പേ ഉന്നയിക്കപ്പെട്ട സിനിമയാണ് കുറുപ്പ്.
പല കാരണങ്ങളാലും ഏറെ പ്രതീക്ഷയോടെ പ്രേക്ഷകരും കോവിഡ് മൂലം വലഞ്ഞ സിനിമ വ്യവസായവും കാത്തിരുന്ന സിനിമയാണിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായുള്ള ചിത്രം കേരളം കൂടാതെ രാജ്യത്തെ മറ്റു മേഖലകളിലും റിലീസ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്തും റിലീസ് ഉണ്ട്.
കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പായി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും ദുല്‍ഖര്‍ തന്നെയാണ്. ദുൽഖർ സൽമാന്റെ അരങ്ങേറ്റചിത്രമായ ‘സെക്കൻഡ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മൂത്തോൻ’ എന്ന ചിത്രത്തിലെ നായികയായ ശോഭിത ധുലി പാലയാണ് ‘കുറുപ്പി’ൽ ദുൽഖറിന്റെ നായികയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ , സുരഭി ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ജിതിൻ കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും ‘കുറുപ്പി’ന് പിന്നിലുണ്ട്. ‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.
ഏറെ വെല്ലുവിളികളുള്ള ഒരു സിനിമയെ ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സംവിധായകന്‍ നന്നായി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒടിടിയില്‍ നിന്നുള്ള ഓഫറുകള്‍ നിരസിച്ചാണ് ദുല്‍ഖറിന്റെ 'കുറുപ്പ്' തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. തീയേറ്ററില്‍ നിന്ന് തന്നെ ആസ്വദിക്കേണ്ട ചിത്രമായതിനാലായിരുന്നു അത്തരം ഒരു തീരുമാനം എന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനും തോന്നും എന്ന് ഉറപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.