ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് സമാപനം

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് സമാപനം

ഷാർജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയോടെ 40 മത് രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് സമാപനം. കോവിഡ് മുന്‍കരുതലൊരുക്കി സംഘടിപ്പിച്ച മേളയിലേക്ക് ലക്ഷകണക്കിന് പേരാണ് എത്തിയത്. പുസ്തക പ്രസാധക വിപണിയിലും പ്രകാശനത്തിലും ഉണർവ്വ് പ്രകടമായിരുന്നു. മലയാളത്തില്‍ നിന്ന് നിരവധി പ്രസാധകർ ഇത്തവണയും മേളയുടെ ഭാഗമായി. 200 ലധികം മലയാള പുസ്തകങ്ങളുടെ പ്രകാശനവും ഇത്തവണ നടന്നു.

ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി. സ​തീ​ശ​ൻ, ടി എന്‍ പ്രതാപന്‍, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, മ​ജീ​ഷ്യ​ൻ മു​തു​കാ​ട്, പി.​എ​ഫ്. മാ​ത്യൂ​സ്, മ​നോ​ജ് കു​റൂ​ർ, ദീ​പ നി​ശാ​ന്ത്, സു​റാ​ബ്, തുടങ്ങിയവരെല്ലാം മേളയുടെ ഭാഗമായി. അതിഥികളുടെ സാന്നിദ്ധ്യവും മേളയെ സമ്പന്നമാക്കി. മേ​ള​യു​ടെ ആ​ദ്യ​ദി​വ​സം നൊബേല്‍ സമ്മാന ജേ​താ​വ്​ അ​ബ്​​ദു​റ​സാ​ഖ്​ ഗു​ർ​നെ സദസിനോട് സംവദിച്ചു. എല്ലാ ദിവസങ്ങളിലും വിവിധ വേദികളിലായി നിരവധി സാംസ്കാരിക-കലാ പരിപാടികളും അരങ്ങേറി. ചേ​ത​ൻ ഭ​ഗ​ത്, ര​വീ​ന്ദ​ർ സി​ങ്, അ​ർ​ഫീ​ൻ ഖാ​ൻ, ജെ​യ് ഷെ​ട്ടി, പ്ര​ണ​യ് ലാ​ൽ, വീ​ർ സംഗ്വി തുടങ്ങിയവരും സദസിനോട് സംവദിച്ചു.

കുട്ടികള്‍ക്കായി വിവിധ വർക്ക് ഷോപ്പുകളും എക്സ്പോ സെന്‍ററില്‍ ഒരുക്കിയിരുന്നു. 83 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 1632 പ്ര​സാ​ധ​ക​രാ​ണ് മേ​ള​യി​ലെ​ത്തി​യ​ത്. സ്പെയിനായിരുന്നു അതിഥി രാജ്യം. എല്ലായ്പ്പോഴും ശരിയായ ഒരു പുസ്തകമുണ്ടെന്നുളളതായിരുന്നു ഇത്തവണത്തെ ആപ്തവാക്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.