ഖത്തറിന്‍റെ കോവിഡ് റെഡ് ലിസ്റ്റില്‍ യുഎഇ, യാത്രാക്കാ‍ർക്ക് ക്വാറന്‍റീന്‍ നിർബന്ധം

ഖത്തറിന്‍റെ കോവിഡ് റെഡ് ലിസ്റ്റില്‍ യുഎഇ, യാത്രാക്കാ‍ർക്ക് ക്വാറന്‍റീന്‍ നിർബന്ധം

ദോഹ: കോവിഡ് സാഹചര്യത്തില്‍ രാജ്യങ്ങള്‍ക്ക് ഏർപ്പെടുത്തിയ റെഡ് ലിസ്റ്റില്‍ യുഎഇയെകൂടി ഉള്‍പ്പെടുത്തി ഖത്തർ പുതുക്കി. യുഎഇയെ കൂടാതെ തുർക്കിയും ബ്രിട്ടനും റഷ്യയുമെല്ലാം ഇത്തവണ റെഡ് ലിസ്റ്റിലാണ്. ന​വം​ബ​ർ 15 ഉ​ച്ച 12 മു​ത​ൽ ലിസ്റ്റ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 181 രാ​ജ്യ​ങ്ങ​ളാ​ണ്​ ഗ്രീ​ൻ​സ്​ ലി​സ്​​റ്റി​ലു​ള്ള​ത്.

റെഡ് ലിസ്റ്റിലുളള രാജ്യങ്ങളില്‍ നിന്നും എത്തുന്നവർ രണ്ടു ദിവസത്തെ ക്വാറന്‍റീന്‍ നിർബന്ധമായും പാലിക്കണം. റെ​ഡ്​ ലി​സ്​​റ്റ്​ പ്ര​കാ​രം ഖ​ത്ത​ർ പൗ​ര​ന്മാ​ർ, ജി.​സി.​സി പൗ​ര​ന്മാ​ർ, ഖ​ത്ത​ർ താമസവിസയുളളവർ​ എ​ന്നി​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ല.എന്നാല്‍ യാ​ത്ര​ക്ക്​ മു​മ്പും ശേ​ഷ​വും പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. റെഡ് ലിസ്റ്റിലെ രാജ്യങ്ങള്‍ പുതുക്കിയ ലിസ്റ്റ് പ്രകാരം 18 ല്‍ നിന്നും 21 ആയി ഉയർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.