പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി പ്രവേശനം; ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി പ്രവേശനം; ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in ലൂടെ ഓണ്‍ലൈനായി ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം.

അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച്‌ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കണം.

വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്‍ഡ്യന്‍ നഴ്‌സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജിഎൻ&എം കോഴ്‌സ് പരീക്ഷയും പാസായിരിക്കണം. അപേക്ഷകര്‍ അക്കാദമിക വിവരങ്ങള്‍ സമര്‍പ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

അപേക്ഷാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി 45 വയസ് ആണ്. സര്‍വ്വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് 49 വയസാണ് പരിധി. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടര്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ നിശ്ചയിക്കുന്ന തിയതിയില്‍ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.