കോവിഡ് ബാധിച്ചു രക്ഷിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥി 12 ലക്ഷം അടയ്ക്കാന്‍ ബാങ്ക് നോട്ടീസ്

കോവിഡ് ബാധിച്ചു രക്ഷിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥി 12 ലക്ഷം അടയ്ക്കാന്‍ ബാങ്ക് നോട്ടീസ്

ബംഗളൂരു: കോവിഡ് ബാധിച്ചു രക്ഷിതാക്കള്‍ നഷ്ടപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിയോട് ബാങ്കിന്റെ ക്രൂരത. രക്ഷിതാക്കളെടുത്ത 12 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് 10-ാം ക്ലാസ് വിദ്യാര്‍ഥിക്കു ബാങ്ക് നോട്ടീസ് അയച്ചു. കര്‍ണാടകയിലെ കുടകിലാണു സംഭവം.

ബാലാവകാശ കമ്മിഷന്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തിയ പരിപാടിയിലാണു കുട്ടി കണ്ണീരോടെ ദുരവസ്ഥ വിവരിച്ചത്. ബാങ്കിലെത്തി ചില രേഖകളില്‍ ഒപ്പിടാനും മാനേജര്‍ നിര്‍ബന്ധിച്ചു. സ്‌കൂളില്‍ പോക്കും മുടങ്ങി.

ബാങ്ക് മാനേജര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി കര്‍ണാടക ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഫാ. ആന്റണി സെബാസ്റ്റ്യന്‍ പറഞ്ഞു. കുട്ടിക്കു സ്‌കൂളില്‍ പോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.