എയർ ഷോ ഉദ്ഘാടനം ചെയ്ത് ദുബായ് കിരീടാവകാശി

എയർ ഷോ ഉദ്ഘാടനം ചെയ്ത് ദുബായ് കിരീടാവകാശി

ദുബായ്: ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 17 മത് എയർ ഷോ ഉദ്ഘാടനം ചെയ്തു. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്‍റും എമിറേറ്റ്സ് എയർലൈന്‍സ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയ്യീദ് അല്‍ മക്തൂമും സന്നിഹിതനായിരുന്നു.

ദുബായ് വേള്‍ഡ് സെന്‍റ്രലിലെ അല്‍ മക്തൂം ഇന്‍റർനാഷണല്‍ എയർപോർട്ടിലാണ് മേഖലയിലെ ഏറ്റവും വലിയ വ്യോമപ്രദർശനം നടക്കുന്നത്.നവംബർ 18 വരെ നടക്കുന്ന എയർഷോയില്‍ 148 രാജ്യങ്ങളില്‍ നിന്ന് 1200 ഓളം പ്രദർശകർ 160 ഓളം എയർക്രാഫ്റ്റുകള്‍ പ്രദർശനത്തിന്‍റെ ഭാഗമാകും.

സമയക്രമം
ഓരോ ദിവസത്തേയും വ്യോമ അഭ്യാസത്തിന്‍റെ സമയം അന്നേ ദിവസം രാവിലെയാണ് പ്രഖ്യാപിക്കുക. യുഎഇ എയർ ഫോ‍ഴ്സസ് ഫുർസാന്‍, ദ റഷ്യന്‍ നൈറ്റ്സ്, ദ സൗദി ഹാക്സ്, ഇന്ത്യന്‍ എയർ ഫോഴ്സില്‍ നിന്നുളള സാരംഗ് , ഇന്ത്യയില്‍ നിന്നുളള സൂര്യ കിരണ്‍ എന്നിവയും എയ‍ർ ഷോയുടെ ഭാഗമാകും. ഉച്ചക്ക് ശേഷം രണ്ട് മണിമുതല്‍ 5 മണിവരെയാണ് എയർ ഷോ. ഇന്ന് രണ്ട് മണിക്ക് യുഎഇ ഫോർമേഷനില്‍ തുടങ്ങി 4,30 ന് തുടങ്ങുന്ന സൗദി ഹാക്സ് വരെയാണ് എയർ ഷോയില്‍ ആകാശ വിസ്മയം നടക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.