ദുബായ്: ദുബായ്, ഷാർജ ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തെക്ക് ഇറാനില്‍ ഇന്ന് വൈകുന്നേരം 4.07 ന് 6.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായതിന്റെ തുടർ ചലനമാണ് യുഎഇയില്‍ അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

ജുമൈറ ലേക്ക് ടവേഴ്സ്, നഹ്ദ, ദേര, ബർഷ, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാർക്ക്, ഡിസ്കവറി ഗാർഡന്‍സ്, അല്‍ നഹ്ദ, കോർഷണിഷ്, അജ്മാനിലെയും റാസല്‍ ഖൈമയിലേയും ചില സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാർ പറയുന്നു.

ചില കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങി. പലരും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.