ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃ പരിശീലന ക്യാമ്പ് 19 മുതല്‍ കോട്ടയത്ത്

ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃ പരിശീലന ക്യാമ്പ് 19 മുതല്‍ കോട്ടയത്ത്

കോട്ടയം: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സാമൂഹിക- രാഷ്ട്രീയ സംഘടനകളുടെയും മിനിസ്ട്രികളുടെയും നേതൃത്വത്തില്‍ നേതൃ പരിശീലന ക്യാമ്പ് 19 മുതല്‍ 21 വരെ കോട്ടയത്ത് നടക്കും.

കോട്ടയം കളത്തിപ്പടിയിലുള്ള ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.

യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനാധിപനും സിനഡ് സെക്രട്ടറിയുമായ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത 19 ന് രാവിലെ 10 ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവിധ സമയങ്ങളിലായി റവ. ഡോ. വര്‍ഗ്ഗീസ് വളളിക്കാട്ട്, റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍, റവ ഡോ. ആന്റണി തറേക്കടവില്‍, സ്‌ക്വാഡ്രന്‍ ലീഡര്‍ (റിട്ട) കെ.എസ്. മാത്യൂ, പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, അനില്‍കുമാര്‍ അയ്യപ്പന്‍, അഡ്വ.ജസ്റ്റിന്‍ പളളിവാതുക്കല്‍, പാസ്റ്റര്‍ ജയ്‌സ് പാണ്ടനാട്, അഡ്വ സാവി ജോസഫ് എന്നിവര്‍ ക്ലാസുകള്‍ എടുക്കും.

കേരളത്തിലെ പ്രമുഖ ക്രൈസ്തവ സംഘടനകളായ കാസ, ഇ.യു.ഫോറം, ക്രോസ്, ഡി.സി.എഫ്, പി.എല്‍.ആര്‍, പി.സി.ഐ, യു.സി.എഫ്, ചര്‍ച്ചുവാള്‍, ക്രിസ്റ്റീന്‍, ഇന്‍ജീസസ് മിനിസ്ട്രീസ്, ബേതലഹേം ലൈവ് മിനിസ്ട്രീസ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങള്‍ക്കും വിധേയപ്പെട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496319119 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.