മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 20-ന് 'ഒരു വട്ടം കൂടി പള്ളിക്കൂടത്തിലേക്ക്' എന്ന പരിപാടി സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റ്‌ഫോമില്‍ രാവിലെ ഒന്‍പതിനും (CST)/ഇന്ത്യന്‍ സമയം വൈകിട്ട് 8.30-നുമാണ് പരിപാടി.
അമേരിക്കയിലെയും ഇന്ത്യയിലെയും സദസ്യര്‍ക്ക് വ്യത്യസ്തമായ ഒരു ഗൃഹാതുര സഞ്ചാരാനുഭവം സമ്മാനിക്കുന്നതാണ് പരിപാടി.
നമ്മുടെ പഴയ വിദ്യാലയ ജീവിതത്തിലെ കേരളപാഠാവലിയുടെ ഏടുകളിലൂടെ, പദ്യങ്ങളിലൂടെ, നാടന്‍ പാട്ടുകളിലൂടെ, മലയാള കവിതകളിലൂടെ സഞ്ചരിച്ച് ഗതകാലസ്മരണകളുണര്‍ത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അധ്യാപകന്‍, നാടന്‍പാട്ട് കലാകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ജോര്‍ജ് ജേക്കബ് ആണ് മുഖ്യാതിഥി. സദസിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണു സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
നന്മയുടെ ഭൂതകാലത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്താന്‍ എല്ലാ മലയാള ഭാഷാ സ്‌നേഹികളെയും സ്വാഗതം ചെയ്യുന്നതായി കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ് സിജു വി ജോര്‍ജ് അറിയിച്ചു.
1992-ല്‍ സാഹിത്യ സ്‌നേഹികളായ കുറേപേര്‍ ചേര്‍ന്ന് ഡാലസില്‍ രൂപീകരിച്ച സംഘടനയാണ് കേരളാ ലിറ്റററി സൊസൈറ്റി (കെ.എല്‍.എസ്). കഴിഞ്ഞ 28 വര്‍ഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികള്‍ സൊസൈറ്റി സംഘടിപ്പിക്കുന്നുണ്ട്.
കെ.എല്‍.എസ് ഇതു വരെ മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ സാഹിത്യസമാഹാരമായ 'ഇതളുകള്‍ ' ഈ വര്‍ഷാവസാനം പ്രകാശനം ചെയ്യും. പരിപാടിയില്‍ പങ്കെടുക്കാനുള്ള സൂം ഐ ഡി: 834 3773 5420, പാസ്‌കോഡ്: 586994
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.