ദുബായ് പഴയ പ്രതാപത്തിലേക്ക്, കാരണമായത് ഈ അഞ്ച് കാര്യങ്ങളെന്ന് ഷെയ്ഖ് മുഹമ്മദ്

ദുബായ് പഴയ പ്രതാപത്തിലേക്ക്, കാരണമായത് ഈ അഞ്ച് കാര്യങ്ങളെന്ന് ഷെയ്ഖ് മുഹമ്മദ്

ദുബായ്: കോവിഡില്‍ നിന്ന് ദുബായ് ഉയി‍ർത്തെഴുന്നേറ്റിരിക്കുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വ്യോമയാന മേഖല യുഎഇയിലൂടെയും പ്രത്യേകിച്ച് ദുബായിലൂടെയും തിരിച്ചുവരികയാണ്. ലോകം ഇവിടെ ഒത്തുകൂടി സാമ്പത്തികമേഖലയെകുറിച്ച്, ഭാവിയെകുറിച്ച്, കലയെ കുറിച്ച് സംസാരിക്കുന്നു, ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

വ്യോമയാന മേഖലയിലെ തിരിച്ചുവരവ്
കോവിഡ് കനത്ത ആഘാതമേല്‍പിച്ച 2020 ന് ശേഷം തിരിച്ചുവരിയാണ് വ്യോമയാന മേഖല. എമിറേറ്റ്സ് എയ‍ർലൈന്‍,ഷാ‍ർജ എയർ അറേബ്യ ഉള്‍പ്പടെയുളളവ നഷ്ടം നികത്തി തിരികെ വരികയാണ്. മേഖലയിലെ തന്നെ ഏറ്റവും വലിയ വ്യോമയാനപ്രദർശനമായ എയർ ഷോയില്‍ 137 ബില്ല്യണ്‍ ദിർഹത്തിന്‍റെ കരാറാണ് ആദ്യ ദിനം ഒപ്പുവച്ചത്.

എക്സ്പോ 2020
ഒക്ടോബർ ഒന്നിന് ആരംഭിച്ച എക്സ്പോ 2020 യില്‍ ഇതുവരെ 34 പേർ സന്ദർശനം നടത്തി. സാമ്പത്തികമായി എക്സ്പോ വലിയ വിജയമാണെന്നുതന്നെയാണ് വിലയിരുത്തല്‍. 3,578,653 പേരാണ് നവംബർ പകുതിവരെ എക്സ്പോയിലെത്തിയത്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലും കുതിച്ചു ചാട്ടം
റിയൽ എസ്റ്റേറ്റ് പ്രദർശനമായ സിറ്റിസ്‌കേപ്പ് ഗ്ലോബൽ, ഈ വർഷം ദുബായിയുടെ പ്രോപ്പർട്ടി മാർക്കറ്റ് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച അന്താരാഷ്ട്ര നിക്ഷേപകരിൽ നിന്നുള്ള വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 104.3 ബില്യൺ ദിർഹം മൂല്യമുള്ള 43,299 പ്രോപ്പർട്ടി വിൽപന ഇടപാടുകളാണ് ദുബായിൽ രേഖപ്പെടുത്തിയത്.

ദുബായിലെ സ്കൂളില്‍ എല്ലാവരും ഹാജർ
100 ശതമാനവും ക്ലാസ് മുറികളിലെത്തിയുളള പഠനം സ്കൂളുകളില്‍ ആരംഭിച്ചതും ഉണർവ്വ് നല‍്കി.

കോവിഡ് വാക്സിനെടുത്തവരും 100 ശതമാനം
യുഎഇയില്‍ ഇതുവരെ 21.5 ദശലക്ഷം കോവിഡ് വാക്സിനുകളാണ് നല്‍കിയിട്ടുളളത്. അതായത് 100 ആള്‍ക്ക് 217.73 എന്നുളളതാണ് വാക്സിനേഷന്‍ നിരക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.