99 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീനില്ലാതെ ഇന്ത്യയില്‍ പ്രവേശിക്കാം

99 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീനില്ലാതെ ഇന്ത്യയില്‍ പ്രവേശിക്കാം

ന്യൂഡല്‍ഹി: ഇനി മുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ക്വാറന്റീനില്ലാതെ ഇന്ത്യയില്‍ പ്രവേശിക്കാം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരസ്പരം അംഗീകരിച്ച 99 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

കാറ്റഗറി എയിലുള്ള യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍പ്പെടും. യാത്രയ്ക്കു മുമ്പ് എയര്‍ സുവിധ പോര്‍ട്ടലില്‍ വാക്‌സിനെടുത്തെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി 20 മാസങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ നിയന്ത്രണങ്ങള്‍ നീക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.