വിശുദ്ധ ലുക്കാ സുവിശേഷത്തിൽ ശ്രദ്ധേയമായ ഒരു ചിന്ത ആണ് യേശുവിനെ ദേവാലയത്തിൽ കാഴ്ച അർപ്പിക്കുമ്പോൾ അതായത് കടിഞ്ഞൂൽ സന്താനങ്ങളെ ദൈവത്തിന് സമർപ്പിക്കുമ്പോൾ യഹുദ നിയമ പ്രകാരം ഒരു ജോടി ചങ്ങാലി പ്രാവുകളെ സമർപ്പിക്കണം എന്ന രീതി. അതിൻപ്രകാരം അവർ രണ്ട് ചങ്ങാലികളെ സമർപ്പിച്ചു. ശരിക്കും പറഞ്ഞാൽ ഇങ്ങനെ ഒരു വചനത്തിലെ പാരമ്പര്യം അനുസരിച്ച് സമ്പന്ന കുടുംബം ആണെങ്കിൽ ഒരു ആടിന് വാങ്ങിയാണ് ബലി അർപ്പിക്കേണ്ടത്.
യൗസേപ്പിതാവും, മാതാവും ദരിദ്രർ ആയതു കൊണ്ടും, ആടിനെ വാങ്ങാൻ ഉള്ള സാമ്പത്തികം ഇല്ലാത്തതുകൊണ്ടും ഈശോയക്ക് പകരമായി ചങ്ങാലികളെ ബലി അർപ്പിച്ചു. ഈ രണ്ട് ചങ്ങാലികൾ പകർന്ന് നൽകുന്ന വലിയ ഒരു സന്ദേശം ഉണ്ട്. ചങ്ങാലികളായ ഞങ്ങൾ മാർക്കറ്റിൽ വലിയ വില ഒന്നും ഇല്ലാത്തവർ ആണെങ്കിലും ബലിക്കല്ലിലെയ്ക്ക് ഞങ്ങളെ കൊണ്ടുപോകുമ്പോൾ ചങ്ങാലികൾ ആയ ഞങ്ങൾ വലിയ ആത്മസംതൃപ്തി അനുഭവിക്കുന്നു. ദൈവപുത്രന് പകരക്കരാകുവാൻ ഞങ്ങളുടെ ഈ കൊച്ചു ജീവിതങ്ങൾക്ക് കഴിഞ്ഞുവല്ലോ... എന്തൊരു ആത്മസംതൃപ്തി ആണ് ആ ചങ്ങാലികൾ അനുഭവിച്ചത്....?
വിശ്വാസികൾ ആയ നാം ഒരോരുത്തരും ദൈവസന്നധിയിൽ മുട്ടിൻമേൽ നിന്ന് കരങ്ങൾകൂപ്പി ഉത്ഥിതൻ്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥിക്കുമ്പോൾ വിശ്വാസികളായ നമ്മുടെ ശിരസ്സിന് മീതെ അവ ഇന്നും ഒരു വെല്ലുവിളി ഉയർത്തി കൊണ്ട് ചിറകടിച്ച് പറന്ന് ഉയരുന്നില്ലെ.... ?
നിസ്സാരവിലയ്ക്ക് മാർക്കറ്റിൽ വിൽക്കപ്പെടുന്നവർ ആണെങ്കിലും ഞങ്ങൾ. ഇപ്പോൾ ഇതാ പകരമാകുകയാണ്. നിസ്സാരരായ ഞങ്ങൾ ദൈവപുത്രന് പകരമായി ബലി ചെയ്യപ്പെടുകയാണ്. നമ്മൾക്കും ഒന്ന് നന്നായി ആത്മപരിശോധന നടത്താം. എത്രത്തോളം നമ്മുടെ സമർപ്പണം ഗൗരവതരം ആകുന്നുണ്ട് ..? നമ്മുടെ സമർപ്പണങ്ങൾ ഈ ചങ്ങാലികളെപോല് ദൈവത്തിന് പകരമായി അല്ലെങ്കിൽ ഒരു മനുഷ്യന് പകരം ആകുന്നുണ്ടോ..? നാം ഒരോരുത്തരും ആത്മസംതൃപ്തി അനുഭവിക്കുന്നുണ്ടോ...? വിണ്ടും ലുക്കാ സുവിശേഷകൻ തൻ്റെ പത്താം അധ്യായത്തിൽ എഴുതി ചേർത്തിരിക്കന്നു നല്ല സമറായൻ്റ് ഉപമ. അവിടെ നല്ല സമറായൻ്റ് കൈയ്യിൽ നിന്നും സത്രം സുക്ഷിപ്പ്കാരൻറ് പോക്കറ്റിലേയ്ക്ക് വീഴുന്ന രണ്ട് ദനാറയുടെ കിലുക്കവും , സന്തോഷവും നിശബ്ദമായി നാം കാണുന്നു, കേൾക്കുന്നു . ആ രണ്ട് ദനാറകൾക്ക് ഇപ്പോൾ വലിയ മൂല്ല്യം ആണ്. കാരണം ഒരു നല്ല സമറയന് പകരം ആകാൻ കഴിയുന്നതിൻ്റ് ആനന്ദം.മറ്റെരുവിധത്തിൽ പറഞ്ഞാൽ ആ നാണയ തുട്ടുകൾ കൂട്ടിയിടിച്ച് പൊട്ടിചിരിച്ച് സന്തോഷത്തോട് കൂടി ആണ് സത്രം സൂക്ഷിപ്പുകാരൻ്റെ പോക്കറ്റിൽ വീണത്.
വഴിയരികിൽ മുറിവേറ്റ് അർദ്ധപ്രാണവസ്ഥയിൽ വേദനയിൽ ആയിരിക്കുന്ന ഒരു മനുഷ്യനെയാണ് നല്ല സമറയാൻ സത്രത്തിൽ കൊണ്ട് ചെന്ന് പരിചരിക്കുന്നത്. അവിടെ പരിചരിച്ചു എന്ന ശ്രദ്ധേയമായ വാക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്.അതായത് പകൽ മുഴുവൻ യാത്ര ചെയ്തതിൻ്റെ ക്ഷീണവും, ഒന്ന് വിശ്രമിക്കാൻ, ഭക്ഷണം കഴിക്കാൻ, ഒന്ന് തല ചായിക്കാൻ, തുടർ യാത്രയ്ക്ക് ഉള്ള ഊർജ്ജം സംഭരിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു സാധരണ മനുഷ്യൻ. പക്ഷെ വചനത്തിൽ നാം വായിക്കുന്നത് സത്രത്തിൽ കൊണ്ട് ചെന്ന് പരിചരിച്ചു എന്നാണ്. എന്ന് വച്ചാൽ മുറിവേറ്റ മനുഷ്യന് വേണ്ടി തന്നെ അലട്ടുന്ന അസ്വസ്ഥതകൾ എല്ലാം മറന്ന് ആ രാത്രി മുഴുവൻ അയാളെ ശിശ്രൂഷിച്ചു എന്നാണ് . അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ തുടർയാത്ര ആ മനുഷ്യന് എളുപ്പമല്ല. തൻ്റെ ശാരീരികക്ഷീണവും, കീശയിൽ കാശ് ഇല്ലാത്ത ദുരവസ്ഥയും, തൻ്റെ തുടർ യാത്രയിൽ തനിക്ക് ഒരു അപകടം ഉണ്ടായാൽ തൻ്റെ കൈവശം ഉണ്ടായിരുന്ന എണ്ണയും വീഞ്ഞും തീർന്ന അവസ്ഥയും ആകെ ഉണ്ടായിരുന്ന രണ്ട് ദനാറ സത്രം സുക്ഷിപ്പ്കാരന് ഏൽപ്പിച്ചതും അതെ സ്വന്തം യാത്രയുടെ ബുദ്ധിമുട്ടുകൾ എല്ലാം മനസ്സിലാക്കി വീണ്ടും തൻ്റെ യാത്ര തുടരുകയാണ് .ഇവിടെ ആണ് ആ നല്ല സമറയന് പകരം ആകുന്ന രണ്ട് ദനാറകളുടെ ആത്മസംതൃപ്തി നാം കാണേണ്ടത്. കാരണം സത്രം സുക്ഷിപ്പ്കാരൻറ് പോക്കറ്റിൽ അവ വീണത് വലിയ ആത്മനിർവൃതിയോട് കൂടി ആണ്.
ഇത്രയും ആത്മസമർപ്പണം ഉള്ള ഒരു സമറയന് പകരം ആകാൻ ഞങ്ങൾക്ക് മുല്ല്യശ്രേണിയിലെ എറ്റവും താഴേയ്ക്കിടയിൽ ഉള്ള ദനാറകൾക്ക് കഴിയുന്നെങ്കിൽ സക്രാരിക്ക് മുമ്പിൽ കൈകൾ കൂപ്പി പ്രാർത്ഥനാപൂർവ്വം ആയിരിക്കുന്ന വിശ്വാസിയുടെ ചെവികളിൽ സത്രം സുക്ഷിപ്പ്കാരൻ്റെ പോക്കറ്റിൽ വീണ നാണയ തുട്ടുകളുടെ കൂട്ടി ഇടിയുടെ കിലു കിലു ശബ്ദം ചെവികളിൽ പ്രകമ്പനം കൊള്ളിക്കുന്നുണ്ടോ..? അവയുടെ ആത്മനിർവൃതി നമ്മുടെ ജീവിതത്തിൽ ഒരു വെല്ലുവിളി ഉയർത്തുന്നില്ലെ..? മാർക്കറ്റിൽ നിസ്സാരമായ സാധനങ്ങൾ വാങ്ങാൻ ഞങ്ങളുടെ ജീവിതത്തെ ഞങ്ങൾ കൊടുക്കുന്നു. പക്ഷെ ഇപ്പോൾ ആ നാണയ തുട്ടുകളുടെ മുല്ല്യം വർദ്ധിച്ച് ആ നല്ല സമറായന് പകരം ആകുകയായിരുന്നില്ലെ ഞങ്ങൾ, നിങ്ങളോ ...?
ഒന്ന് ആത്മപരിശോധന ചെയ്യണമെ
ലുക്കാസുവിശേഷത്തിൻ്റെ താളുകൾ മുന്നിലേയ്ക്ക് മറിയുമ്പോൾ നാം മറ്റൊരു ചിത്രം കൂടി കാണുന്നു. നേർച്ചപ്പെട്ടിയിൽ നിരവധി ആളുകൾ അനവധി വലിയ സംഭാവനകൾ നിക്ഷേപിക്കുമ്പോൾ അതിൽ കണ്ണും നട്ട് ഇരിക്കുന്ന അപ്പസ്തോലൻമാരുടെ ശ്രദ്ധയെ ഈശോ ക്ഷണിക്കുകയാണ് നിങ്ങൾ കാണുന്നില്ലെ ഒരു വിധവ രണ്ട് ചെമ്പ് നാണയങ്ങൾ നിക്ഷേപിച്ചത്...? ഞാൻ പറയുന്നു മറ്റ് ആരെക്കാളും അധികമായ ഒരു നിക്ഷേപം ആണ് അവൾ നടത്തിയിരിക്കുന്നത്.തുടർന്ന് സുവിശേഷം മുൻപിലെയ്ക്ക് നമ്മൾ വായിക്കുമ്പോൾ അഞ്ച് കുരുവികൾ ആണ് രണ്ട് ചെമ്പ് നാണയങ്ങൾക്ക് വിൽക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാം. അത്രയും വിലയെ ഉള്ളു ആ ചെമ്പ് നാണയങ്ങൾക്ക്. പക്ഷെ ദരിദ്രയും, വിധവയും അനാഥയുമായ ഒരു സ്ത്രി നിക്ഷേപിച്ച രണ്ട് ചെമ്പ് നാണയങ്ങൾ ആണ് ഈശോ കാണുന്നത് കാരണം തൻ്റെ കൈകളിൽ ഇരിക്കുന്ന ആ നാണയത്തിലെയ്ക്ക് അവൾ തൻ്റെ അസ്തിത്വത്തെ ചേർത്ത് വയ്ക്കുകയാണ്. ഇത് ഞാൻ ആണ്. ഒരു പക്ഷെ അന്ത്യത്താഴവേളയിൽ അപ്പം എടുത്ത് ആശീർവദിച്ച് തന്നെ തന്നെ. പൂർണ്ണമായി സമർപ്പിച്ചു കൊണ്ട് അതിന് കൂർബാനയാക്കി മാറ്റുന്ന ക്രിസ്തുവിൻ്റെ ചിന്തകൾ പോലും ഈ ഒരു കാഴ്ഛയിൽ നിന്നും രൂപപ്പെട്ടതാകാം. തന്നെ തന്നെ അപ്പത്തിലെയ്ക്ക് സ്വയം ശൂന്യവത്കരിച്ച ക്രിസ്തുനാഥൻ. എന്നിട്ട് അപ്പസ്തോലൻമാരോട് പറയുകയാണ് ഇവൾ മറ്റാരെയുംകാൾ അധികമായി നിക്ഷേപിച്ചിരിക്കുന്നു. ആ ചെമ്പ് നാണയങ്ങൾക്ക് എന്തൊരു സന്തോഷമാണ് അതും ഒരു മനുഷ്യന് പകരം ആകാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യം. രണ്ട് ചെമ്പ് നാണയത്തിൻ്റെ വില സുവിശേഷകൻ വരച്ച് ചേർത്തത് നാം കണ്ടു കുരുവികളുടെ വില വെറും അഞ്ച് കുരുവികളുടെ വില രണ്ട് ചെമ്പ് നാണയത്തിന് പക്ഷെ ഇപ്പോൾ ആ രണ്ട് ചെമ്പ് നാണയത്തിൻ്റെ വില വർദ്ധിക്കുകയാണ്.ഒരു ദരിദ്രയും ,വിധവയും അനാഥയും, ചൂക്ഷണം ചെയ്യപെടുന്നതുമായ വിഭാഗത്തിലെ ഒരു വ്യക്തി. അങ്ങനെ ചൂക്ഷണം ചെയ്യപ്പടുന്ന വ്യക്തിയുടെ വ്യക്തിത്വിന് പകരം ആകാൻ കഴിഞ്ഞതിൻ്റെ സംതൃപ്തി കൈവരിക്കാൻ ആ ചെമ്പ് നാണയങ്ങൾക്ക് സാധിച്ചു.
നേർച്ചപെട്ടിയുടെ അടിത്തട്ടിൽ വീണ്, വീണ്ടും ഉയർന്ന് , വീണ്ടും വീണ് വീണ്ടും ഉയർന്നും താഴ്ന്നും ഒരു നൃത്തസംഗീതമാണ് ഈശോ കാണുന്നത്. ആ സംഗീതം ആസ്വദിച്ച് കൊണ്ടാണ് ഈശോ പറയുന്നത് മറ്റാരെയുംകാൾ അധികം ആയി ഇവൾ ഈ നേർച്ചപ്പെട്ടിയിൽ നിക്ഷേപിച്ചു എന്ന്.... നിങ്ങളോ..?
പ്രിയപ്പെട്ടവരെ പകരം ഇല്ലാത്ത സ്നേഹം പകർന്ന് നൽകിയ ദിവ്യകാരുണ്യത്തിൻ്റെ മുൻപിൽ മുട്ടുകൾ മടക്കി ,കൈകൾ കൂപ്പി നമ്മെ തന്നെ ഒരുക്കാം. ഇവയല്ലാം ഒരിറ്റ് കണ്ണീർ വിഴ്ത്തി പുനർവിചന്തനം നടത്താം. രണ്ട് ചങ്ങാലികൾ, രണ്ട് ദനാറകൾ , രണ്ട് ചെമ്പ് നാണയങ്ങൾ, ഇവ എല്ലാം നമ്മളോട് പറഞ്ഞ ശ്രദ്ധേയമായ ചിന്ത ആണ് പകരം നിൽക്കുക പകരക്കാരാവുക മറ്റൊരു വാക്കിൽ പറഞ്ഞാൽ വിശുദ്ധ കുർബാനയുടെ അനുരണനങ്ങൾ (റെസൊണൻസ്) ആവുക എന്നത്. അത് ഒരു ദൈവവിളി, നമ്മുടെ ഉള്ളിൽ കർത്താവ് നിക്ഷേപിച്ചിരിക്കുന്ന ഉൾവിളി. അത് ഏറ്റെടുക്കുംമ്പോൾ നാം ഒരോരുത്തരും വിശുദ്ധ കുർബാനകൾ ആയി മാറുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26