തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി കസ്റ്റംസ്. കൊഫെപോസ പ്രകാരമുള്ള കരുതല്‍ തടങ്കല്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കുന്നത്. ഇതിനായി കസ്റ്റംസ് നിയമ മന്ത്രാലയത്തില്‍ നിന്ന് നിയമോപദേശം തേടി.
സ്വപ്നയ്ക്ക് മാത്രം ഇളവ് നല്‍കിയതില്‍ അനൗചിത്യമുണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചതായാണ് സൂചന. സ്വപ്ന സുരേഷിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി കരുതല്‍ തടങ്കല്‍ റദ്ദാക്കിയത്. സ്വപ്നയെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള സാഹചര്യം വിശദീകരിക്കാന്‍ കസ്റ്റംസിന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
നവംബര്‍ രണ്ടിനാണ് സ്വര്‍ണക്കടത്തിലെ എന്‍.ഐ.എ കേസില്‍ ഹൈക്കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്. കസ്റ്റംസ്, ഇ ഡി, ക്രൈംബ്രാഞ്ച് കേസുകളില്‍ നേരത്തെ സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.