ദുബായ്: എത്തിഹാദ് എയർവെയ്സില്‍ യാത്രാക്കാർക്ക് വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാന്‍ അനുമതി. പൂച്ചകള്‍ക്കും നായകള്‍ക്കുമാണ് നിശ്ചിത നിബന്ധനകളോടെ യാത്രാ അനുമതി നല്‍കിയിരിക്കുന്നത്. വളർത്തുമൃഗങ്ങള്‍ക്ക് 16 ആഴ്ചയെങ്കിലും വളർച്ചയെത്തിയിരിക്കണം. 8 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ടാവരുത്. വളർത്തുമൃഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്നയാള്‍ക്ക് 18 വയസിന് മുകളില്‍ പ്രായമുണ്ടായിരിക്കണമെന്നതാണ് പ്രധാന നിർദ്ദേശങ്ങള്‍ ആറ് മണിക്കൂറില്‍ താഴെയുളള വിമാനയാത്രയാണെങ്കില്‍ എക്കണോമിയില്‍ 150 ഡോളറാണ് നിരക്ക്. ആറ് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ 250 ഡോളർ നല്‍കണം.
ബിസിനസ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ എക്സ്ട്രാ സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണം.യാത്രചെയ്യുന്നതിന്‍റെ 48 മണിക്കൂർ മുന്‍പെങ്കിലും വളർത്തുമൃഗവുമായിട്ടാണ് യാത്രയെന്ന് വിമാന അധികൃതരെ അറിയിച്ചിരിക്കണം. വളർത്തുമൃഗങ്ങള്‍ക്ക് കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം, യാത്രപരിശീലനം നേടിയിരിക്കണം, ഫുഡ് കരുതണം എന്നതടക്കമുളള നിർദ്ദേശങ്ങളും പാലിച്ചിരിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.