ജാംനഗറില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന; നീക്കം ചെയ്ത് കോണ്‍ഗ്രസ്

ജാംനഗറില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദുസേന; നീക്കം ചെയ്ത് കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഹിന്ദുസേന ഗുജറാത്തിലെ ജാംനഗറില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ തകര്‍ത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരുന്നു പ്രതിമ നീക്കം ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ജാംനഗറിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിമ തകര്‍ശേഷം നീക്കം ചെയ്യുകയായിരുന്നു. ഗോഡ്‌സെയുടെ പ്രതിമക്ക് ചുറ്റും ഹിന്ദുസേന കാവി പുതപ്പിച്ചിരുന്നു. ഓഗസ്റ്റില്‍ ജാംനഗറില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നതാണെന്ന് ഹിന്ദുസേന പറഞ്ഞു.

എന്നാല്‍ പ്രാദേശിക അധികാരികള്‍ സ്ഥലം നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് ഹനുമാന്‍ ക്ഷേത്രത്തില്‍ സ്ഥലം കണ്ടെത്തുകയും 'നാഥുറാം അമര്‍ രഹേ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിമ സ്ഥാപിക്കുകയുമായിരുന്നു.

മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയെ 1949 നവംബര്‍ 15നാണ് തൂക്കിലേറ്റിയത്. തിങ്കളാഴ്ച ഗോഡ്‌സെയുടെ ചരമ വാര്‍ഷികം ആചരിക്കുന്നതിനിടെയാണ് ഹിന്ദുസേന പ്രതിമ സ്ഥാപിച്ചത്. മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊണ്ടുവന്ന മണ്ണുകൊണ്ട് നാഥുറാം ഗോഡ്‌സെയുടെ പ്രതിമ നിര്‍മിക്കുമെന്ന് ഹിന്ദു മഹാസഭ പ്രഖ്യാപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.