ഗതാഗത സുരക്ഷയ്ക്കും കരുതലിനും ധാരണപത്രം ഒപ്പുവച്ച് ആർടിഎയും ദുബായ് പോലീസും

ഗതാഗത സുരക്ഷയ്ക്കും കരുതലിനും ധാരണപത്രം ഒപ്പുവച്ച് ആർടിഎയും ദുബായ് പോലീസും

ദുബായ്: ഗതാഗത മേഖലയില്‍ സുരക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ച് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയും പോലീസും. ഗതാഗതമേഖലയുടെയും ഗതാഗത സൗകര്യം ഉപയോഗിക്കുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്.

ദുബായ് പോലീസ് ആന്റ് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാന്‍ ലഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറലും ചെയർമാനുമായ മാത്തർ അല്‍ തായർ ദുബായിലെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ മേജർ ജനറല്‍ അവാദ് ഹാദർ അല്‍ മുഹൈരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മൊഹെസെന്‍ ഇബ്രാഹിം യൂനെസ്, ഗതാഗത സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഒബൈദ് സയീദ് അല്‍ ഹത്തബൂർ എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്.


യാത്ര സൗകര്യവും അതിനോട് അനുബന്ധിച്ചുളള സേവനങ്ങളിലും ഉപഭോക്താക്കള്‍ക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രധാനം. രണ്ട് വിഭാഗങ്ങളിലേയും ഓപ്പറേഷന്‍ റൂമുകള്‍ തമ്മില്‍ പരസ്പരം വിവരങ്ങള്‍ കൈമാറി ഗതാഗത മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തും. ലൈഫ്‌ലൈൻ ഉൾപ്പെടുന്ന സംയുക്ത സുരക്ഷാ സമിതികൾ സ്ഥാപിക്കുകയെന്നുളളതും ലക്ഷ്യമാണ്.ഗതാഗത മേഖലയിലെ വെല്ലുവിളികള്‍ കണ്ടെത്തുകയും അപകടസാധ്യതകള്‍ മനസിലാക്കുകയും പരിഹാരങ്ങള്‍ നിർദ്ദേശിക്കുകയും സുരക്ഷാ മുന്‍കരുതലുകളെടുക്കുകയുമെല്ലാം സുരക്ഷാസമിതിയുടെ കീഴില്‍ വരും.


ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിർത്തിയാണ് എല്ലാക്കാലത്തും റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി പ്രവ‍ർത്തിച്ചിട്ടുളളത്. ഇനിയും അതങ്ങനെതന്നെയായിരിക്കും. ഓരോ സമയത്തും സൗകര്യപ്രദമായ മാറ്റങ്ങളും ആ‍ർടിഎ കൊണ്ടുവന്നിട്ടുണ്ടെന്നും ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.