ശ്രവണ വൈകല്യമുള്ളവര്‍ക്കും ഇനി മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ അറിയാം; സഹായവുമായി കെസിബിസി മീഡിയ കമ്മീഷന്‍

ശ്രവണ വൈകല്യമുള്ളവര്‍ക്കും ഇനി മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ അറിയാം;  സഹായവുമായി കെസിബിസി മീഡിയ കമ്മീഷന്‍

കൊച്ചി: ശ്രവണ വൈകല്യമുള്ളവര്‍ക്കും ഇനി മാര്‍പാപ്പയുടെ സന്ദേശങ്ങള്‍, സഭയുടെ പ്രബോധനങ്ങള്‍, വിശ്വാസപരമായ പഠനങ്ങള്‍ എന്നിവ അറിയാം. തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ചെയര്‍മാനായിട്ടുള്ള കെസിബിസി മീഡിയ കമ്മീഷനാണ് ഇതിന് അവസരമൊരുക്കുന്നത്.

വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഉള്‍പ്പെടെ സഭയുടെ ഔദ്യോഗിക ആഹ്വാനങ്ങള്‍ ആംഗ്യ ഭാഷയില്‍ ലഭ്യമാക്കുന്ന 'സോള്‍' (സൈന്‍ ഓഫ് ലൗ) എന്ന മാധ്യമ പരിപാടിക്ക് തുടക്കമായി. തലശേരി ആദം മിഷന്‍ ഡയറക്ടര്‍ ഫാ. പ്രിയേഷ്, കാലടി സെന്റ് ക്ലെയര്‍ എച്ച്എസ്എസിലെ അധ്യാപികയും എഫ്‌സിസി സന്യാസിനി സമൂഹാംഗവുമായ സിസ്റ്റര്‍ അഭയ എന്നിവരാണ് പരിപാടിയുടെ ചുമതല വഹിക്കുന്നത്.

കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാമിന്റെ സ്വിച്ച് ഓണ്‍ കര്‍മം നടന്‍ ടിനി ടോം നിര്‍വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജെ. പാലയ്ക്കാപ്പിള്ളി, ജോണ്‍ പോള്‍, റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍, ഫാ. അലക്‌സ് ഓണമ്പിള്ളി, ഫാ. മില്‍ട്ടണ്‍, ഫാ. പ്രിയേഷ്, സിസ്റ്റര്‍ അഭയ എന്നിവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.