തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. വൈദ്യുതി ബോര്‍ഡ് കുറഞ്ഞത് 10 ശതമാനം നിരക്ക് വര്‍ധന ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31ന് മുന്‍പ് നല്‍കാന്‍ വൈദ്യുതി ബോര്‍ഡിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് ശേഷം ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുന്‍പു നിരക്ക് കൂട്ടിയത്.
അതേസമയം, നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരടു മാര്‍ഗരേഖയിലെ വിവാദ വ്യവസ്ഥകള്‍ റഗുലേറ്ററി കമ്മിഷന്‍ പിന്‍വലിച്ചു. ഇത് വൈദ്യുതി ബോര്‍ഡിനും ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ഗുണകരമാകുമെന്നാണ് കരുതുന്നത്. സംസ്ഥാനമാകെ ഒരേ നിരക്ക് എന്നതു മാറ്റി വൈദ്യുതി ബോര്‍ഡിനും 10 വിതരണക്കാര്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയിട്ടുള്ളത്.
ബോര്‍ഡിന്റെ അധിക വൈദ്യുതി, സംസ്ഥാനത്തിനു പുറത്തേക്കു വില്‍ക്കുന്നതിനു പകരം പുറത്തുനിന്നു വൈദ്യുതി കൊണ്ടുവരുന്ന ഹൈടന്‍ഷന്‍, എകസ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കൾക്ക് നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയതില്‍ പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.