മുല്ലപ്പെരിയാര്‍ വിവാദ മരം മുറി ഉത്തരവ്; വനം മന്ത്രി വിളിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

മുല്ലപ്പെരിയാര്‍ വിവാദ മരം മുറി ഉത്തരവ്; വനം മന്ത്രി വിളിച്ച ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം. വനം വകുപ്പ് നിരന്തരമായി ആരോപണങ്ങളില്‍പ്പെടുന്ന സാഹചര്യത്തിലാണ് യോഗം.

സിസിഎഫ് മുതല്‍ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് മന്ത്രി വിളിച്ചു ചേര്‍ത്തത്. വനം വകുപ്പിലെ അണ്ടര്‍ സെക്രട്ടറി മുതലുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇതിനിടെ ബെന്നിച്ചന്‍ തോമസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. നേരത്തെ തന്നെ ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ ബെന്നിച്ചനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. മുഖ്യമന്ത്രിയേയും വനം മന്ത്രിയെയും ഇതേ ആവശ്യമുന്നയിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ടിരുന്നു.

വിവാദ മരം മുറിയില്‍ ഫയലുകള്‍ ഒന്നും വനം മന്ത്രിക്ക് കൈമാറിയിട്ടില്ലെന്നാണ് വനം സെക്രട്ടറി രാജേഷ് സിന്‍ഹയുടെ വിശദീകരണം. മരം മുറി ചര്‍ച്ചയായ തമിഴ്നാട് കേരള സെക്രട്ടറി തല യോഗങ്ങളില്‍ അനുമതിക്ക് തീരുമാനമെടുത്തിരുന്നില്ലെന്നും വനം മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. മരം മുറിക്ക് അനുമതി നല്‍കിയ ബെന്നിച്ചന്‍ തോമസിനെ തള്ളിയാണ് വിശദീകരണം. അതേ സമയം വനം സെക്രട്ടറി കൂടി പങ്കെടുത്ത യോഗമാണ് മരം മുറി തീരുമാനിച്ചതെന്നായിരുന്നു ബെന്നിച്ചന്റെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.