ദുബായ് എയ‍ർ ഷോയ്ക്ക് ഇന്ന് സമാപനം

ദുബായ് എയ‍ർ ഷോയ്ക്ക് ഇന്ന് സമാപനം

ദുബായ്: ദുബായ് വേള്‍ഡ് സെന്ററില്‍ നടക്കുന്ന എയ‍ർ ഷോയ്ക്ക് ഇന്ന് സമാപനം. കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന എയർ ഷോയില്‍ 2250 കോടി ദിർഹത്തിന്റെ കരാറുകളാണ് യുഎഇ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്.

പാകിസ്ഥാന്റെ ഗ്ലോബൽ ഇൻഡസ്ട്രിയൽ ആന്റ് ഡിഫൻസ് സൊല്യൂഷനുമായി 14.3 കോടി ദിർഹത്തിന്റെ കരാറിലാണ് ഒപ്പുവച്ചത്. യു.എ.ഇ വ്യോമസേനയ്ക്ക് വ്യോമയാന സംവിധാനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി ഇമിറാത്തി ഇന്റർനാഷണൻ ടെക്‌നിക്കൽ സിസ്റ്റംസ് ട്രേഡിംഗുമായി 67.73 കോടി ദിർഹം മൂല്യമുള്ള പ്രതിരോധ കരാറും ഉറപ്പിച്ചു.

അബുദാബി എയർപോർട്ട് കമ്പനിയുമായി വ്യോമസേനയ്ക്കായി 10.8 കോടി ദിർഹം വരുന്ന മൂന്ന് വർഷത്തേക്കുള്ള ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, ലോജിസ്റ്റിക്‌സ് സപ്പോർട്ട് കരാറും ഒപ്പിട്ടു. നിരവധി രാജ്യങ്ങളുടെ വ്യോമാഭ്യാസ പ്രകടനവും നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.