പഴയ തക്സകൾ റീസൈക്കിൾ ചെയ്യണം : മാർ ജോർജ് ആലഞ്ചേരി

പഴയ തക്സകൾ റീസൈക്കിൾ ചെയ്യണം : മാർ ജോർജ് ആലഞ്ചേരി

കൊച്ചി : നവംബർ 28 മുതൽ പരിഷ്കരിച്ച കുർബാന തക്സ സിറോ മലബാർ സഭയിൽ പ്രാബല്യത്തിൽ വരുന്നതിനാൽ ഇതുവരെ ഉപയോഗിച്ചുപോന്ന തക്സകളും കുർബാന പുസ്തകങ്ങളും ഫിയറ്റ് മിഷന്റെ മിഷൻ പ്രദേശങ്ങളിലെ സൗജന്യ ബൈബിൾ വിതരണത്തിന് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുവാൻ നൽകണം എന്ന് സിറോ മലബാർ സഭ തലവൻ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
ഫിയറ്റ് മിഷൻ മുൻകാലങ്ങളിൽ ഇപ്രകാരം ഉപയോഗശൂന്യമായ പേപ്പറുകൾ ശേഖരിച്ച് റീസൈക്കിൾ ചെയ്ത് 'പപ്പിറസ് പ്രൊജക്റ്റ്'  എന്ന പേരിൽ ബൈബിൾ പ്രിന്റ് ചെയ്തുവരികയാണ്. ഇപ്രകാരം ശേഖരിക്കുന്നതു വഴി നോർത്തിലെ മിഷൻ രൂപതകളിൽ ബൈബിൾ സൗജന്യമായി എത്തിക്കാൻ സാധിക്കുന്നു. മണിപ്പൂരിലെ മറാം ഭാഷയിലാണ് പപ്പിറസ് പ്രോജക്ടിന്റെ കീഴിൽ ആദ്യമായി ബൈബിൾ പ്രിന്റ് ചെയ്തത്‌.


ബോഡോ , നിഷി,വൻചോ , ബാംഗ്ല ,സന്താളി,ഒറിയ ,തെലുംഗ്‌ എന്നിങ്ങനെ ഇരുപത്തിയൊന്നോളം ഇന്ത്യൻ ഭാഷകളിലും കിമേറോ, മഡഗാസി മുതലായ നാലു ആഫ്രിക്കൻ ഭാഷകളിലും ബൈബിൾ പ്രിന്റ് ചെയ്തു കഴിഞ്ഞു. ഇപ്പോൾ ഇരുപത്തഞ്ചോളം ഭാഷകളിൽ ബൈബിൾ പ്രിന്റ് ചെയ്തു വരുന്നതായി ഫിയറ്റ് മിഷൻ പ്രതിനിധി ജോസ് ഓലിക്കൻ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.