ലാപ്ടോപ്പുകളില്‍ മൗസ് ഉപയോഗിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. കാരണം മൗസ് ഫ്രണ്ട്‌ലിയാണ്. അതുകൊണ്ട് തന്നെ ട്രാക്ക്പാഡ് ഉണ്ടെങ്കിലും നമ്മളില്‍ പലരും ഇപ്പോഴും ലാപ്ടോപ്പിനൊപ്പം മൗസ് ഉപയോഗിക്കുന്നുണ്ട്. ഡെസ്‌ക്ടോപ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ എന്തായാലും മൗസ് ഉപയോഗിച്ചേ പറ്റൂ.
ഒരു മൗസ് വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ നമുക്ക് മുന്‍പിലെ ചോദ്യം വയര്‍ലെസ് വേണോ അതോ വയേര്‍ഡ് വേണോ എന്നാവും. തലപുകക്കേണ്ട വിഷയം അല്ല എങ്കിലും രണ്ട് മൗസുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളും ഏതാണ് നിങ്ങള്‍ക്ക് ഏറ്റവും മികച്ചതെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
വയേര്‍ഡ് മൗസും വയര്‍ലെസ് മൗസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളില്‍ ഒന്ന് വയര്‍ലെസ് മൗസിന് താരതമ്യേന വേഗത കുറവാണ് എന്നതാണ്. മിക്ക ഉപയോക്താക്കളും ചെറിയ താമസം ശ്രദ്ധിക്കില്ല. എന്നാല്‍ നിങ്ങള്‍ ഗെയിം കളിക്കുന്ന കൂട്ടത്തിലാണെങ്കില്‍ പ്രതികരണ സമയം പ്രാധാന്യമുള്ളതിനാല്‍ നിങ്ങള്‍ക്ക് മൗസിന്റെ ഈ മന്ദത അനുഭവപ്പെടും.
അതേസമയം അലോരസപ്പെടുത്തുന്നതും തൂങ്ങിക്കിടക്കുന്നതുമായ കേബിള്‍ ഇല്ല എന്നതാണ് വയര്‍ലെസ് മൗസിന്റെ നേട്ടം. വയറിനായി ഒട്ടും സ്ഥലം ഉപയോഗിക്കില്ല എന്നതും യാത്ര ചെയ്യുമ്പോള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ് എന്നതാണ് വയര്‍ലെസ് മൗസിന്റെ മറ്റൊരു ആകര്‍ഷണം. വയര്‍ലെസ് മൗസിന് ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നാല്‍ മാറ്റേണ്ടി വരും അല്ലെങ്കില്‍ കാലാകാലങ്ങളില്‍ അത് ചാര്‍ജ് ചെയ്യേണ്ടി വരും. വയേര്‍ഡ് മൗസുകള്‍ അതേസമയം പോര്‍ട്ടിലേക്ക് പ്ലഗ് ചെയ്ത് ചാര്‍ജ്ജിംഗ്/ബാറ്ററി തടസ്സങ്ങളില്ലാതെ ഉപയോഗിക്കുന്നതാണ്.
വയേര്‍ഡ് മൗസുകള്‍ ഉപയോഗിക്കാന്‍ ലാപ്‌ടോപ്പ്/ഡെസ്‌ക്ടോപ് കംപ്യൂട്ടറിന് യുഎസ്ബി പോര്‍ട്ട് ആവശ്യമാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള പല പുത്തന്‍ വയര്‍ലെസ് മൗസുകള്‍ക്കും പോര്‍ട്ടുമായി ബന്ധിപ്പിക്കേണ്ടതില്ല. എന്നാല്‍ ചില വയര്‍ലെസ്സ് മൗസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ യുഎസ്ബി പോര്‍ട്ടില്‍ ഡോങ്കിള്‍ ഘടിപ്പിക്കേണ്ടതുണ്ട്.
വയര്‍ലെസ് മൗസുകള്‍ക്ക് വയേര്‍ഡ് മൗസുകളെക്കാള്‍ വിലകൂടുതലാണ്. ബാറ്ററികള്‍ മാറ്റേണ്ട എന്നതിനാല്‍ വയേര്‍ഡ് മൗസ് പരിപാലിക്കുന്നതിന് ചിലവ് വരില്ല. വയര്‍ലെസ്സ് മൗസുകളുടെ ബാറ്ററി മാറ്റുകയോ ചാര്‍ജ് ചെയ്യുകയോ ചെയ്യണം എന്നതിനാല്‍ പരിപാലന ചിലവുണ്ടാകും.
നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ മൗസ് ആണ് നിങ്ങള്‍ വാങ്ങേണ്ടത്. ഗെയിമിംഗ് ഉപയോഗമുണ്ടെങ്കില്‍ വയേര്‍ഡ് മൗസ് വാങ്ങുന്നതാണ് നല്ലത്. പണവും കുറവാണ്. എന്നാല്‍ അല്പം കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാണ് എങ്കില്‍ സൗകര്യപ്രദമായ വയര്‍ലെസ്സ് മൗസ് വാങ്ങാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.