മരയ്‌ക്കാറിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിലെ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.
18 കോടി ബഡ്‌ജറ്റില്‍ ബി.ഉണ്ണികൃഷ്‌ണനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയ് കൃഷ്‌ണ തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജാവിന്റെ മകനിലൂടെ പ്രസിദ്ധമായ ' മൈ ഫോണ്‍ നമ്പർ ഈസ് '2255' എന്ന ഡയലോഗിലെ നമ്പറോട് കൂടിയ ഒരു ബെന്‍സ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്റെ പ്രമേയം.
ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.