ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനിലെ ഭക്ഷണ വിതരണം ഉടന്‍ പുനരാരംഭിക്കും. ഭക്ഷണ വിതരണം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതായി റെയില്‍വെ ഐ.ആര്‍.സി.ടിസിക്ക് കത്തയച്ചു. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌പെഷല്‍ ടാഗുകള്‍ ഒഴിവാക്കാനും കോവിഡ് മുന്‍പത്തെ ടിക്കറ്റ് നിരക്കുകള്‍ പുനസ്ഥാപിക്കാനും തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്താകമാനം കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി ദീര്‍ഘദൂര ട്രെയിനുകള്‍ പുനസ്ഥാപിക്കുകയും ഹൃസ്വദൂര ട്രെയിനുകള്‍ കൂടിയ നിരക്കില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിരുന്നു.
കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച സ്‌പെഷല്‍ ടാഗുകള്‍ പിന്‍വലിക്കാനും പഴയ നിരക്ക് പുനസ്ഥാപിക്കാനും റെയില്‍വെ തീരുമാനിക്കുകയായിരുന്നു.
ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകമാണ് റെയില്‍വേയും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.