ബെയ്ജിംഗ് :ചൈനയുടെ മുന്‍ ഉപപ്രധാനമന്ത്രി ഷാംഗ് ഗാവോലി തന്നെ മാനഭംഗം ചെയ്തതായി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് ടെന്നിസ് താരം പെംഗ് ഷുവായിയെ കാണാതായി. താരം അപ്രത്യക്ഷമായതില്‍ അമേരിക്കയും ഫ്രാന്‍സും കാനഡയും കനത്ത ഉത്ക്കണ്ഠ രേഖപ്പെടുത്തി.
ഈ മാസം രണ്ടിനാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പെംഗ് നടത്തിയത്. അര മണിക്കൂറിനകം ചൈനീസ് ഇന്റര്‍നെറ്റായ വെയ്‌ബോയില്‍ നിന്ന് ഈ പോസ്റ്റ് അപ്രത്യക്ഷമായി. ബലപ്രയോഗം നടന്ന ശേഷം പരസ്പര സമ്മതത്തോടെ പലതവണ തങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായും ടെന്നിസ് താരം അറിയിച്ചിരുന്നു.പിന്നീട് അവരെക്കുറിച്ച് യാതൊരു വിവരവുമില്ല.
സംഭവത്തോട് ഷാംഗ് ഗാവോലിയോ ചൈനീസ് സര്‍ക്കാരോ പ്രതികരിച്ചിട്ടില്ല. ചൈനയിലെ എല്ലാ ടെന്നിസ് മത്സരങ്ങളും മാറ്റുമെന്ന ഭീഷണിയുമായി ലോക ടെന്നിസ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ചൈന അടുത്ത വര്‍ഷം ശീതകാല ഒളിംപിക്‌സ് നടത്താനിരിക്കെ പ്രതിഷേധം ശക്തമാവുകയാണ്. എന്നാല്‍ ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.