ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023-24 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200ല്‍ അധികമാക്കാനാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സഹകരണത്തില്‍ ഓരോ ജില്ലയിലും ഒരു ഹെലിപോര്‍ട്ട് എങ്കിലും സ്ഥാപിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. വ്യോമയാന മേഖലയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രിമാരുടെ യോഗത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ സീ പ്ലെയിന്‍ വിഷയത്തില്‍ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ മൂലധന പിന്തുണ നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഒപ്പം വ്യോമയാന മേഖലയിലെ ഇന്ധനത്തിന്റെ വാറ്റ് സംസ്ഥാനങ്ങള്‍ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തന ചിലവില്‍ വലിയ കുറവ് വരും. നിലവില്‍ വിമാന ഇന്ധനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന തോതില്‍ വാറ്റ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.