കൊച്ചി: പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ, ഓര്‍ത്തഡോക്സ് പള്ളികളില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ജസ്റ്റിസ് കെ ടി തോമസ് കമ്മിഷന്റെ ശുപാര്‍ശകളെ യാക്കോബായ വിഭാഗം അനുകൂലിക്കുമ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗം തള്ളിക്കളയണമെന്ന നിലപാടില്‍ തന്നെയാണ്.
കമ്മിഷന്‍ നിര്‍ദേശം നിയമസഭയില്‍ ഓര്‍ഡിനന്‍സ് ആയി പാസാക്കണമെന്നാണ് യാക്കോബായ സഭ പ്രമയേത്തിലൂടെ ആവശ്യപ്പെടുന്നത്. ജസ്റ്റിസ് കെ ടി തോമസിന്റെ ശുപാര്‍ശകള്‍ സഭാതര്‍ക്കം പരിഹരിക്കാന്‍ ഉപകരിക്കും. വിവിധ പള്ളികളില്‍ നിന്നുള്ള പ്രമേയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു കൊടുക്കും.
അതേസമയം കെ ടി തോമസിന്റെ ശുപാര്‍ശകള്‍ക്കെതിരെ ഓര്‍ത്തഡോക്സ് സഭയും ഇന്ന് പ്രമേയം അവതരിപ്പിക്കും. കെ ടി തോമസ് യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നുവെന്ന വിമര്‍ശനമുണ്ട്. കോടതി വിധികളെല്ലാം ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണെന്നും ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്ക. പ്രമേയങ്ങള്‍ കത്തുകളുടെയും ഇമെയിലുകളുടെയും രൂപത്തില്‍ മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.