ശബ്ദതകരാർ : ഐഫോണ്‍ 12 യും ഐഫോണ്‍ 12 പ്രോയും തിരിച്ചുവിളിച്ച് കമ്പനി

ശബ്ദതകരാർ : ഐഫോണ്‍ 12 യും ഐഫോണ്‍ 12 പ്രോയും തിരിച്ചുവിളിച്ച് കമ്പനി

ദുബായ് : ശബ്ദ  തകരാറുളളതുകാരണം ഐഫോണ്‍ 12 യും 12 പ്രോയും തിരിച്ചുവിളിക്കുകയാണെന്ന് കമ്പനി. ചെറിയ ശതമാനം ഫോണുകള്‍ക്ക് മാത്രമാണ് തകരാ‍ർ റിപ്പോർട്ട് ചെയ്തത്. ഒക്ടോബർ 2020 നും ഏപ്രില്‍ 2021 നും ഇടയില്‍ നിർമ്മിച്ച ഫോണുകളാണ് തിരിച്ചു വിളിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം എത്ര ഫോണുകള്‍ സ‍ർവ്വീസിനായി തിരിച്ചു വിളിച്ചുവെന്നുളളത് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഐഫോണ്‍ 12, 12 പ്രോ മോഡലുകളില്‍ തകരാറുണ്ടെന്ന് മനസിലാക്കിയാല്‍ കമ്പനി സേവന കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. യോഗ്യതയുണ്ടെങ്കില്‍ സൗജന്യമായി മൊബൈല്‍ തകരാ‍ർ പരിഹരിച്ചുതരുന്നതാണെന്നും കമ്പനി വ്യക്തമാക്കി. അതേസമയം ഐഫോണ്‍ മിനിയോ 12 പ്രോ മാക്സോ ഈ ക്യാംപെയിന്‍റെ പരിധിയില്‍ വരില്ല. യു. എ ഇ യിൽ  ദുബായ് മാളിലും മാള്‍ ഓഫ് ദ എമിറേറ്റ്സിലും, അബുദബി യാസ് മാളിലും ആപ്പിള്‍ സേവനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ വാങ്ങിച്ച അതേ രാജ്യത്ത് മാത്രമാണ് സേവനം ലഭ്യമാകുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.