സിനഡ് അംഗീകരിച്ച കുർബാന എറണാകുളം അതിരൂപതയിൽ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം

സിനഡ് അംഗീകരിച്ച കുർബാന എറണാകുളം അതിരൂപതയിൽ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം

എറണാകുളം:  വിശുദ്ധ കുർബ്ബാന എകീകരണ തീരുമാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് ഹൗസിന് മുന്നിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ പ്രകടനം നടത്തി. ബിഷപ്പ് ആന്‍റണി കരിയിൽ വിമത വൈദികരെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. മാർ ആൻ്റണി കരിയിലിനെ മെത്രാൻ സ്ഥാനത്ത് നിന്ന് നീക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇതിനിടെ പുതുക്കിയ കുർബാന ക്രമം നടപ്പാക്കുന്നത് തൽക്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയുളള മാർ ആന്‍റണി കരിയിൽ റോമിൽ എത്തിയിട്ടുണ്ട്.

വിശുദ്ധ കുർബ്ബാന എകീകരണ തീരുമാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് ഹൗസിന് മുന്നിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ പ്രകടനം നടത്തി. ബിഷപ്പ് ആന്‍റണി കരിയിൽ വിമത വൈദികരെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. മാർ ആൻ്റണി കരിയിലിനെ മെത്രാൻ സ്ഥാനത്ത് നിന്ന് നീക്കണം എന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ഇതിനിടെ പുതുക്കിയ കുർബാന ക്രമം നടപ്പാക്കുന്നത് തൽക്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയുളള മാർ ആന്‍റണി കരിയിൽ റോമിൽ എത്തിയിട്ടുണ്ട്.

പുതുക്കിയ കു‍ർബാന ക്രമത്തിന്‍റെ പേരിൽ സിറോ മലബാർ സഭാ സിനഡും എറണാകുളം–അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികരും വ്യത്യസ്ത ചേരികളിലാണ്. മാർപ്പാപ്പയുടെയും സീറോ മലബാർ സിനഡിന്റെയും തീരുമാനമനുസരിച്ച് എല്ലാ രൂപതാ മെത്രാന്മാരും പുതുക്കിയ ക്രമം അനുസരിച്ച് നവംബർ 28 മുതൽ വി. കുർബാന അർപ്പിക്കും. അടുത്ത ഞായറാഴ്ച രാവിലെ എട്ടുമണിക്ക് എറണാകുളത്തെ ബസലിക്ക പള്ളിയിൽ സഭാതലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ചുകൊണ്ടു പുതിയ കുർബാന ക്രമത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.