കുവൈറ്റ് സിററി: ഫോക്ക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹൃവിന്റെ (ചാച്ചാജിയുടെ) ജന്മദിനം (നവംബർ 14 )ശിശുദിനമായി ആചരിച്ചു.
ബാലവേദി എക്സിക്യൂട്ടീവ് അവന്തിക മഹേഷ് പരിപാടിക്ക് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. കുവൈറ്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അദ്ധ്യാപകൻ അനീഷ് തോമസ് കുട്ടികൾക്കായി ശിശുദിനസന്ദേശം കൈമാറി സംസാരിച്ചു. പ്രസ്തുത ചടങ്ങിന് ദേവനന്ദ രാജീവ് നന്ദിപ്രകാശിപ്പിച്ചു.
പ്രശസ്ത ബലൂൺ ആർട്ടിസ്റ്റ് ഷിജിന പ്രീത് ബലൂൺ ആർട്ട് വർക്ക്ഷോപ്പ് ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ചു. നേരിട്ടും സൂം പ്ലാറ്റ്ഫോർമിലൂടെയുമായി നൂറോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. പണ്ട് ഉത്സവപ്പറമ്പുകളിൽ മാത്രം കണ്ടിരുന്ന ബലൂണുകൾ കൊണ്ടുള്ള പലതരം രൂപങ്ങൾ ഷിജിന പ്രീതിന്റെ ശിക്ഷണത്തിൽ കുട്ടികൾ ഉണ്ടാക്കി.
ബാലവേദിയുടെ ജനറൽ ബോഡി മീറ്റിംഗിൽ 2021- 2022 വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു. അനിക മനോജ് ( ബാലവേദി കൺവീനർ)അൻസിറ്റ ആന്റണി (ജോയിന്റ് കൺവീനർ)അന്വയ ബാലകൃഷ്ണൻ ( സെക്രട്ടറി) അവന്തിക മഹേഷ് ( ജോയിന്റ് സെക്രട്ടറി) ബാലവേദി കോഓർഡിനേറ്റർ കൂടിയായ വനിതാവേദി വൈസ് ചെയർപേഴ്സൺ മിനി മനോജ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.