അബുദബി: അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന സർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ എക്സ്പോ 2020 യിലെ ബഹ്റിന്‍ പവലിയന്‍ സന്ദർശിച്ചു. ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രിയുമായ ഷെയ്ഖ് മന്‍സൂർ ബിന്‍ സയ്യീദ് അല്‍ നഹ്യാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വ്യാപാരം, സംരംഭകത്വം, നൂതനത്വം എന്നിവയിലൂടെ രാജ്യത്തിന്റെ വികസനത്തെ പ്രതിഫലിപ്പിക്കുന്ന വാസ്തുവിദ്യാ രൂപകൽപ്പനയാണ് ബഹ്‌റൈൻ പവലിയന്റെ സവിശേഷത. ബഹ്‌റൈനിലെ ടെക്സ്റ്റൈല്‍ മേഖലയിലെ പുതുമയെ കേന്ദ്രീകരിച്ചുള്ള 'നിങ്ങൾ എന്താണ് കാണുന്നത്' എന്ന പേരിൽ നടന്ന പ്രദർശനത്തെക്കുറിച്ച് ഷെയ്ഖ് മുഹമ്മദിനെ വിശദീകരിച്ചു.
അബുദാബി എയർപോർട്ട്‌സ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ, അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്‌റൂയി എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.