ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: പ്രതികളുടെ മുന്‍ കൂര്‍ജാമ്യം സ്റ്റേ ചെയ്യേണ്ടില്ലെന്ന് സുപ്രീം കോടതി

ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: പ്രതികളുടെ മുന്‍ കൂര്‍ജാമ്യം സ്റ്റേ ചെയ്യേണ്ടില്ലെന്ന് സുപ്രീം കോടതി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതികളായവരുടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പ്രതിയായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവാണ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

അതേസമയം മുന്‍കൂര്‍ ജാമ്യത്തിന് എതിരെ സിബിഐ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സിബിഐയുടെ ഹര്‍ജികള്‍ നവംബര്‍ 29ന് പരിഗണിക്കാനായി മാറ്റി. കേസിലെ പ്രതികളായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗ്ഗാ ദത്ത്, ആര്‍ ബി ശ്രീകുമാര്‍, പിഎസ് ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ദേശിയ പ്രാധാന്യമുള്ള കേസിലെ വസ്തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു. ചാരകേസില്‍ നമ്പി നാരായണന്‍ ഉള്‍പ്പടെയുള്ള ശാസ്ത്രജ്ഞരെ കുടുക്കാന്‍ വിദേശ രാജ്യങ്ങളിലെ ഏജന്‍സികളുമായി കേസിലെ പ്രതികളായ മുന്‍ ഐ ബി ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി എന്ന് സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.