'യു.എസിലെ കൊറോണ പ്രതിരോധം താളം തെറ്റി';സമയം കളയാതെ കടുത്ത നടപടി വേണമെന്ന് ഡോ. ഫൗസി

'യു.എസിലെ കൊറോണ പ്രതിരോധം താളം തെറ്റി';സമയം കളയാതെ കടുത്ത നടപടി വേണമെന്ന് ഡോ. ഫൗസി

വാഷിംഗ്ടണ്‍: അമേരിക്കയുടെ കൊറോണ പ്രതിരോധം വീണ്ടും താളം തെറ്റുന്നതിലുള്ള മുന്നറിയിപ്പുമായി ഭരണകൂടത്തിന്റെ ആരോഗ്യവിഭാഗം ഉപദേശകന്‍ ഡോ. ആന്റണി ഫൗസി. ബൈഡന്‍ ഭരണകൂടത്തിന്റെ 'മെല്ലെപ്പോക്കി'നെ അദ്ദേഹം വിമര്‍ശിച്ചു. ക്രിസ്മസ്, പുതുവര്‍ഷാഘോഷക്കാലത്തോടെ കാര്യങ്ങള്‍ ഗുരുതരമാകാതിരിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്ന് ഫൗസി ചൂണ്ടിക്കാട്ടി.

രാജ്യത്തെ ആറു കോടി പേര്‍ ഇനിയും വാക്സിനെടുക്കാനുണ്ട്. ഇത് മാത്രം മതി വൈറസിന്റെ അടുത്ത ഘട്ട വ്യാപനം രൂക്ഷമാക്കാന്‍. വാക്സിനെടുക്കാത്തവരിലെ പ്രായമേറിയവരും 5 വയസ്സിനും 11 വയസ്സിനുമിടയിലുള്ള കുട്ടികളും രോഗികളും വളരെ വലിയ അപകടത്തെയാകും നേരിടേണ്ടിവരികയെന്നും ഫൗസി ചൂണ്ടിക്കാട്ടി.

എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയതോടെ അമേരിക്ക മുഴുവന്‍ ആഘോഷ തിമിര്‍പ്പിലേക്ക് നീങ്ങുകയാണ്. ക്രിസ്മസും പുതുവര്‍ഷാഘോഷവും ജനങ്ങളെ മുഴുവന്‍ തെരുവിലിറക്കുമെന്നത് വളരെ വലിയ വെല്ലുവിളിയാണ്. കൊറോണ അതിവേഗത്തില്‍ പടരാനുള്ള സാഹചര്യത്തിനെതിരെ മുന്‍കരുതലെടുക്കാന്‍ പോലും ഇനി സമയമില്ലെന്നും ഫൗസി പറഞ്ഞു.കഴിഞ്ഞ ഭരണകാലത്തും ഉപദേശകനായിരുന്ന ഡോ. ഫൗസി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സ്ഥിരം ശണ്ഠയിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.